
ദില്ലി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണിയെ വെല്ലുവിളിച്ച് യുവതാരം ഋഷഭ് പന്ത്. ഐപിഎല്ലിന് 30 ദിവസങ്ങള്‍ക്കൂടി ബാക്കി നില്‍ക്കെ ഡെല്‍ഹി കാപിറ്റല്‍സ് പുറത്തിറക്കിയ വീഡിയോയിലാണ് പന്തിന്റെ വെല്ലുവിളി. ഡല്‍ഹിയുടെ പുതിയ ജേഴ്‌സി അവതരിപ്പിക്കുന്നതിനോടപ്പമാണ് വീഡിയയോയും പുറത്തിറക്കിയത്. ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് പുതിയ വീഡിയോ.
30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ തന്നെ വൈറലായിക്കഴിഞ്ഞു. ധോണിയെ പ്രശംസിച്ചുക്കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ധോണി ഇല്ലായിരുന്നെങ്കില്‍, ഞാന്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആവുമോ എന്നുള്ളത് എനിക്ക് പോലും അറിയില്ലെന്നും പന്ത് വീഡിയോയില്‍ പറയുന്നു. ഡെല്‍ഹിക്കെതിരെ കളിക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കരുതിയിരിക്കണമെന്നും പന്ത് നിര്‍ദേശം നല്‍കുന്നു. മഹി ഭായ്.., തയ്യാറായിരുന്നോളൂ.. പുതിയ കളി കാണിക്കാന്‍ ഞാന്‍ വരുന്നുണ്ട്...വീഡിയോ കാണാം..
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!