അവിശ്വസനീയം റൂണി; ഇതിനപ്പുറത്തേക്ക് ഒന്നും തെളിയിക്കാനില്ല- വീഡിയോ

Published : Aug 13, 2018, 11:31 AM ISTUpdated : Sep 10, 2018, 01:01 AM IST
അവിശ്വസനീയം റൂണി; ഇതിനപ്പുറത്തേക്ക് ഒന്നും തെളിയിക്കാനില്ല- വീഡിയോ

Synopsis

പിന്നില്‍ നിന്ന് ഓടിക്കേറിയ മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ എതിര്‍താരത്തെ ടാക്കിള്‍ ചെയ്ത് പന്ത് സ്വന്തമാക്കി. തീര്‍ന്നില്ല, രണ്ട് മീറ്ററോളം മുന്നോട്ട് കടന്ന റൂണി ഓര്‍ലണ്ടോ ബോക്സ് ലേക്ക് നീട്ടി കൊടുത്ത ഉഗ്രന്‍ ക്രോസ്.  

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ അവിശ്വസനീയ പ്രകടനവുമായി മുന്‍ ഇംഗ്ലീഷ് താരം വെയ്ന്‍ റൂണി. ഡിസി യുണൈറ്റഡിനായി കളിക്കുന്ന റൂണി ഓര്‍ലാന്‍ഡോ എഫ്‌സിക്കെതിരേയാണ് മിന്നുന്ന പ്രകടനത്തോടെ ടീമിനെ വിജയിപ്പിച്ചത്. പ്രായത്തെ തോല്‍പ്പിക്കുന്ന പ്രകടനമായിരുന്നു റൂണിയുടേത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു നാടകീയ സംഭവം.

ഡിസി യുണൈറ്റഡ്, ഓര്‍ലാന്‍ഡോ എഫ്‌സിയെ നേരിടുന്നു. മത്സരം 90 മിനിറ്റ് കഴിയുമ്പോള്‍ സ്‌കോര്‍ 2-2. എക്‌സ്ട്രാ ടൈമില്‍ ആറ് മിനിറ്റ് അനുവദിച്ചു. അതില്‍ അഞ്ച് മിനിറ്റ് പൂര്‍ത്തായി. ഡിസിക്ക് അനുകൂലമായ കോര്‍ണര്‍. അവരുടെ ഗോള്‍ കീപ്പര്‍ പോലും എതിര്‍ പോസ്റ്റില്‍ കോര്‍ണര്‍ കാത്തുനില്‍ക്കുന്നു. എന്നാല്‍ ഓര്‍ലാന്‍ഡോ പ്രതിരോധം തട്ടിയകറ്റിയ പന്തുമായി മറ്റൊരു താരം ഡിസി പോസ്റ്റ് ലക്ഷ്യമാക്കി കുതിച്ചു. 

പിന്നാലെ റൂണിയും. പിന്നില്‍ നിന്ന് ഓടിക്കേറിയ മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ എതിര്‍താരത്തെ ടാക്കിള്‍ ചെയ്ത് പന്ത് സ്വന്തമാക്കി. തീര്‍ന്നില്ല, രണ്ട് മീറ്ററോളം മുന്നോട്ട് കടന്ന റൂണി ഓര്‍ലണ്ടോ ബോക്സ് ലേക്ക് നീട്ടി കൊടുത്ത ഉഗ്രന്‍ ക്രോസ്..! ലൂസിയാനോ അക്കോസ്റ്റയുടെ കിടിലന്‍ ഹെഡ്ഡര്‍ കൂടിയായപ്പോള്‍ വിജയം ഡിസി യുണൈറ്റഡിനൊപ്പം നിന്നു. ഗോള്‍ വീഡിയോ കാണാം.. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

20 വർഷത്തെ കാത്തിരിപ്പിന് വിരാമം, അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
2026 ലോകകപ്പ്: ഇറാന്‍ അമേരിക്കയില്‍ കളിക്കും, ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു, ട്രംപ് സമ്മതിച്ചു