മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ക്യാപ്റ്റൻ ആയുഷ് മാത്രെയെ മടക്കിയ അല്‍ ഫഹദാണ് ഇന്ത്യയെ ഞെട്ടിച്ചത്.
ബുലവായോ: അണ്ടര്‍ ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 6 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സെന്ന നിലയിലാണ്. 8 പന്തില്‍ 15 റണ്‍സോടെ വൈഭവ് സൂര്യവന്‍ഷിയും 4 റണ്ണുമായി വിഹാന്‍ മല്‍ഹോത്രയും ക്രീസില്‍. ആറ് റണ്‍സെടുത്ത ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും റണ്ണൊന്നുമെടുക്കാതെ വേദാന്ത് ത്രിവേദിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. അല്‍ ഫഹദാണ് ബംഗ്ലാദേശിനായി രണ്ട് വിക്കറ്റുമെടുത്തത്.
തുടക്കത്തിലെ ഞെട്ടി
ടോസ് നഷ്ടമായിക്രീസിലിറങ്ങിയ ഇന്ത്യ തുടക്കത്തിലെ ഞെട്ടി. മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ക്യാപ്റ്റൻ ആയുഷ് മാത്രെയെ(12 പന്തില്‍ 6) മടക്കിയ അല്‍ ഫഹദാണ് ഇന്ത്യയെ ഞെട്ടിച്ചത്. മൂന്നാം നമ്പറില്‍ ക്രീസിലിറങ്ങിയ വേദാന്ത് ത്രിവേദി തൊട്ടടുത്ത പന്തില്‍ ഗോള്‍ഡന്‍ ഡക്കായത് ഇന്ത്യക്ക് ഇരട്ടപ്രഹരമായി. അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം മുഹമ്മദ് ഇനാന് ഇന്നും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍:ആയുഷ് മാത്രെ(ക്യാപ്റ്റൻ)വൈഭവ് സൂര്യവൻഷി,വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര,അഭിഗ്യാൻ കുണ്ടു,കനിഷ്ക് ചൗഹാൻ, ഹർവൻഷ് പംഗലിയ,ആർ എസ് അംബ്രീഷ്,ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ.
