റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്കിനെ വെല്ലുന്നതോ ഈ ഗോള്‍ ?

Web Desk |  
Published : Apr 28, 2018, 06:39 PM ISTUpdated : Jun 08, 2018, 05:45 PM IST
റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്കിനെ വെല്ലുന്നതോ ഈ ഗോള്‍ ?

Synopsis

കാണാം ഓസ്ട്രേലിയന്‍ ലീഗിലെ തകര്‍പ്പന്‍ സ്കോര്‍പിയോണ്‍ ഗോള്‍

സിഡ്‌നി: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവന്‍റസിനെതിരെ റൊണാള്‍ഡോ കുറിച്ച ബൈസിക്കിള്‍ കിക്കുണ്ടാക്കിയ അമ്പരപ്പ് ആരാധകരില്‍ മാറിയിട്ടില്ല. ലോകം കണ്ട എക്കാലത്തെയും മികച്ച ബൈസിക്കിള്‍ കിക്കുകളില്‍ ഒന്നാണിത് എന്നായിരുന്നു വിലയിരുത്തലുകള്‍. എന്നാല്‍ റോണോയുടെ തീപ്പൊരി ഗോളിനെ വെല്ലാന്‍ പ്രാപ്തിയുള്ള സ്കോര്‍പിയോണ്‍ കിക് ഗോള്‍ നേടിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ലീഗില്‍ ഒരു താരം.

ന്യൂകാസില്‍ ജെസ്റ്റിന്‍റെ റിലി മഗ്രിയാണ് ഫുട്ബോള്‍ ലോകത്തെ അമ്പരിപ്പിച്ച ഈ ഗോള്‍ നേടിയത്. ടീം ഒരു ഗോളിന് പിന്നില്‍ നില്‍ക്കുമ്പോളായിരുന്നു റിലിയുടെ ഗോള്‍. സഹതാരത്തില്‍ നിന്ന് ലഭിച്ച കുറിയ പാസ് ബോക്സിലേക്ക് ഓടിക്കറിയ റിലി മഗ്രി വലയിലാക്കുകയായിരുന്നു. ഒലിവര്‍ ജിറൗഡ് നേടിയ അത്ഭുത സ്കോര്‍പിയോണ്‍ കിക്ക് ഗോളിനോടാണ് ഈ ഗോള്‍ ആരാധകര്‍ താരതമ്യം ചെയ്യുന്നത്.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ബൗളര്‍ ആരെന്ന് ശ്രദ്ധിക്കാറില്ല'; തന്റെ വിജയത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കി വൈഭവ് സൂര്യവന്‍ഷി
സഞ്ജു ഇറങ്ങുന്നു, ആദ്യജയം കൊതിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ