വണ്ടര്‍ ഗോളില്‍ 500 തികച്ച് ഇബ്രാഹിമോവിച്ച്- ത്രസിപ്പിക്കുന്ന ഗോള്‍ കാണാം

Published : Sep 16, 2018, 06:42 PM ISTUpdated : Sep 19, 2018, 09:27 AM IST
വണ്ടര്‍ ഗോളില്‍ 500 തികച്ച് ഇബ്രാഹിമോവിച്ച്- ത്രസിപ്പിക്കുന്ന ഗോള്‍ കാണാം

Synopsis

പ്രൊഫഷണൽ ഫുട്ബോളില്‍ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന് 500-ാം ഗോള്‍. എന്നാല്‍ ഒരു വണ്ടര്‍ ഗോളിലായിരുന്നു ഇബ്ര ചരിത്ര നേട്ടത്തിലെത്തിയത്. ലിയോണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ...  

ന്യൂയോര്‍ക്ക്: വണ്ടര്‍ ഗോളോടെ പ്രൊഫഷണൽ ഫുട്ബോളിൽ 500 ഗോൾ തികച്ച് സ്വീഡിഷ് താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ലോസാഞ്ചലസ് ഗാലക്സിക്ക് വേണ്ടി ആയിരുന്നു ഇബ്രാഹിമോവിച്ചിന്‍റെ അഞ്ഞൂറാം ഗോൾ. 36കാരനായ ഇബ്രാഹിമോവിച് ഫ്രഞ്ച് ക്ലബായ പാരിസ് സെന്‍റ് ജെർമെയ്ന് വേണ്ടിയാണ് കൂടുതൽ ഗോളുകൾ നേടിയത്. 

ഇബ്ര പി എസ് ജിക്കായി 156 ഗോൾ നേടിയിട്ടുണ്ട്. ഇന്‍റർ മിലാനായി 66ഉം എ സി മിലാനായി 56ഉം മാഞ്ചസ്റ്റർ യുണൈറ്റഡിനായി 29ഉം ബാഴ്‌സലോണക്കായി 22 ഗോളും നേടിയിട്ടുണ്ട്. സ്വീഡന് വേണ്ടി 62 ഗോളും ഇബ്രാഹിമോവിച്ച് നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി എന്നിവരാണ് നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളില്‍ 500 ഗോളുകള്‍ നേടിയിട്ടുള്ള മറ്റുള്ളവര്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത