പാക്കിസ്ഥാനെതിരെ ഞങ്ങളത് നേടി; ഇന്ത്യക്കെതിരെയും അതിന് കഴിയും: ലിയോണ്‍

By Web TeamFirst Published Dec 9, 2018, 11:17 PM IST
Highlights

അവസാന ദിവസം ആദ്യ മണിക്കൂറില്‍ പിടിച്ചുനിന്നാല്‍ പൊരുതാനാവുമെന്നുതന്നെയാണ് വിശ്വാസം. പിച്ചില്‍ നിന്ന് പേസര്‍മാര്‍ക്ക് കാര്യമായ സഹായം കിട്ടുന്നില്ല. സ്പിന്നര്‍മാരെ സഹായിക്കുന്നുമുണ്ട്. ഇന്ത്യക്ക് ലോകോത്തര നിലവാരമുള്ള സ്പിന്നറുണ്ട്.

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ വിജയപ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ഓസീസ് സ്പിന്നര്‍ നേഥന്‍ ലിയോണ്‍. ദുബായില്‍ നടന്ന പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉസ്മാന്‍ ഖവാജയുടെ സെഞ്ചുറി കരുത്തില്‍ ഐതിഹാസിക സമനില പൊരുതി നേടിയതുപോലെ ഇന്ത്യക്കെതിരെ വിജയം നേടാന്‍ തങ്ങള്‍ക്കാവുമെന്നും ലിയോണ്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അവസാന ദിവസം ആദ്യ മണിക്കൂറില്‍ പിടിച്ചുനിന്നാല്‍ പൊരുതാനാവുമെന്നുതന്നെയാണ് വിശ്വാസം. പിച്ചില്‍ നിന്ന് പേസര്‍മാര്‍ക്ക് കാര്യമായ സഹായം കിട്ടുന്നില്ല. സ്പിന്നര്‍മാരെ സഹായിക്കുന്നുമുണ്ട്. ഇന്ത്യക്ക് ലോകോത്തര നിലവാരമുള്ള സ്പിന്നറുണ്ട്. അതുകൊണ്ടുതന്നെ അവസാനദിവസത്തെ കളി ശരിക്കും വെല്ലുവിളിയായിരിക്കും. രണ്ട് ഇടംകൈയന്‍മാരാണ് ഇപ്പോള്‍ ക്രീസിലുള്ളത്.
അശ്വിന്റെ പന്തുകള്‍ വലിയ ഭീഷണിയാണ്. 12.1 ഓവര്‍ ബാറ്റ് ചെയ്ത മാര്‍ഷും ഹെഡ്ഡും ചേര്‍ന്ന് 20 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

എന്റെ വിലയിരുത്തലില്‍ ഷോണ്‍ മാര്‍ഷ് ഒരു സൂപ്പര്‍ താരമാണ്. ഷെഫീല്‍ഡ് ഷീല്‍ഡില്‍ എന്നെ അടിച്ചുപറത്തിയ ആളാണ് മാര്‍ഷ്. ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരിലൊരാള്‍. അങ്ങനെയുള്ള മാര്‍ഷ് ക്രീസിലുള്ളപ്പോള്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. പിന്നെ ഹോം ഗ്രൗണ്ടില്‍ കളിക്കുന്ന ട്രാവിസ് ഹെഡ്ഡിന് നാളെ രാജ്യത്തിന്റെ ഹീറോ ആവാനുള്ള അവസരമാണെന്നും ലിയോണ്‍ പറഞ്ഞു.

click me!