
കെന്‍സിംഗ്ടണ്‍ ഓവല്‍: ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ പ്രകടനത്തെ പുകഴ്ത്തി ഇംഗ്ലണ്ട് സഹപരിശീലകന്‍ പോള്‍ ഫാര്‍ബ്രേസ്. ജഡേജ അസാമാന്യ പ്രതിഭയുള്ള കളിക്കാരനാണെന്നും അദ്ദേഹത്തെപ്പോലൊരു താരത്തെ അവസാന ടെസ്റ്റില്‍ മാത്രം ഇന്ത്യ കളിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും ഫാര്‍ബ്രേസ് പറഞ്ഞു.
ജഡേജ അസാമാന്യ മികവുള്ള താരമാണ്. അപകടകാരിയായ കളിക്കാരന്‍. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഫീല്‍ഡറെന്ന നിലയിലും മികവ് കാട്ടാന്‍ കഴിയുന്ന താരം. അയാള്‍ അവസാന ടെസ്റ്റില്‍ മാത്രമല്ലെ കളിച്ചുള്ളു എന്നത് ഓര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷം തോന്നുന്നു.
അവസാന ടെസ്റ്റില്‍ മാത്രം അന്തിമ ഇലവനില്‍ കളിക്കാനിറങ്ങിയ ജഡേജ ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റ് വീഴ്ത്തിയതിനൊപ്പം വാലറ്റത്തെക്കുട്ടുപിടിച്ച് 86 റണ്‍സടിച്ച് ഇന്ത്യയെ ഇംഗ്ലണ്ട് സ്കോറിന് അടുത്തെത്തിച്ചിരുന്നു. 160/6 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 86 റണ്‍സടിച്ച ജഡേജയുടെ ഇന്നിംഗ്സാണ് 292 റണ്‍സിലെത്തിച്ചത്.
കരിയറിലെ അവസാന ഇന്നിംഗ്സില്‍ അലിസ്റ്റര്‍ കുക്കിന്റെ സെഞ്ചുറി കാണാനാണ് ഇംഗ്ലീഷ് ആരാധകര്‍ കാത്തിരിക്കുന്നത്. കുക്കിന്റെ അഭാവം ഇംഗ്ലണ്ട് ഡ്രസ്സിംഗ് റൂമില്‍ നിഴലിക്കുമെന്നും ഫ്രാബ്രേസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!