ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിംഗ്സ് മൂന്ന് പേരെ ഒഴിവാക്കി; പട്ടിക പുറത്ത്

Published : Nov 14, 2018, 09:50 PM ISTUpdated : Nov 14, 2018, 09:59 PM IST
ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിംഗ്സ് മൂന്ന് പേരെ ഒഴിവാക്കി; പട്ടിക പുറത്ത്

Synopsis

ഐപിഎല്ലില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ്. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ കഴിഞ്ഞ തവണത്തെ ടീമില്‍ നിന്ന് 22 താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ മൂന്ന് പേരെ ഒഴിവാക്കി... 

ചെന്നൈ: ഐപിഎല്‍ താരലേലത്തിന് മുന്‍പ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ്. കഴിഞ്ഞ തവണത്തെ ടീമില്‍ നിന്ന് 22 താരങ്ങളെ ചെന്നൈ നിലനിര്‍ത്തിയപ്പോള്‍ മൂന്ന് പേരെ ഒഴിവാക്കി. ഇംഗ്ലീഷ് പേസര്‍ മാര്‍ക് വുഡ്, അണ്‍ ക്യാപ്‌ഡ് ഇന്ത്യന്‍ താരങ്ങളായ കനിഷ്‌ക് സേഥ്, കിഷിതിഷ് ശര്‍മ്മ എന്നിവരെ ചെന്നൈ ഒഴിവാക്കി.
 
കഴിഞ്ഞ സീസണില്‍ ഒരു മത്സരം മാത്രം കളിച്ച വുഡിന് വിക്കറ്റൊന്നും നേടാനായിരുന്നില്ല. ഇതേസമയം സേഥിനും ശര്‍മ്മയ്ക്കും ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. ധോണിപ്പടയിലെ സൂപ്പര്‍താരങ്ങളായ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഡ്വെയ്‌ന്‍ ബ്രാവോ, ഫാഫ് ഡു പ്ലസിസ്, ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍, ഷെയ്‌ന്‍ വാട്‌സണ്‍ എന്നിവരെ നിലനിര്‍ത്തിയിട്ടുണ്ട്. പരിക്കേറ്റ കേദാര്‍ ജാദവിന് പകരം കഴിഞ്ഞ സീസണില്‍ ഉള്‍പ്പെടുത്തിയ ഡേവിഡ് വില്ലിയെ നിലനിര്‍ത്തിയത് ശ്രദ്ധേയമാണ്. 

പതിന‌ഞ്ചാം തിയതിയാണ് ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കേണ്ട അവസാന ദിവസം. ഡിസംബറിലാണ് താരലേലം നടക്കുന്നത്. 

ചെന്നൈ നിലനിര്‍ത്തിയവര്‍

MS Dhoni, Ravindra Jadeja, Suresh Raina, Kedar Jadhav, Dwayne Bravo, Karn Sharma, Shane Watson, Shardul Thakur, Ambati Rayudu, Murali Vijay, Harbhajan Singh, Faf Du Plessis, Sam Billings, Imran Tahir, Deepak Chahar, Lungisani Ngidi, Asif K M, N Jagadeesan, Monu Singh, Dhruv Shorey, Chaitanya Bishnoi, David Willey 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ
അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം