സെറീന വില്ല്യംസിന് വിംബിള്‍ഡൺ കിരീടം

Published : Jul 09, 2016, 06:25 PM ISTUpdated : Oct 05, 2018, 01:02 AM IST
സെറീന വില്ല്യംസിന് വിംബിള്‍ഡൺ കിരീടം

Synopsis

ലണ്ടന്‍: വിംബിള്‍ഡൺ ടെന്നിസ് വനിതാ സിംഗിള്‍സ് കിരീടം അമേരിക്കന്‍ താരം  സെറീന വില്ല്യംസ് നിലനിര്‍ത്തി.  ഫൈനലില്‍  ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീന തോൽപ്പിച്ചു. ആദ്യസെറ്റിൽ ആഞ്ചലിക് കെര്‍ബറിന്‍റെ വെല്ലുവിളി ശക്തമായിരുന്നു സെറീനയ്ക്ക്.  

ആദ്യപത്ത് ഗെയിമും ഇരുവരും പങ്കിട്ടും. എന്നാല്‍ പന്ത്രണ്ടാം ഗെയിമിൽ കെര്‍ബറിന്‍റെ സര്‍വ്വ് ഭേദിച്ച സെറീന  ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് പോകാതെ സ്വന്തമാക്കി.

രണ്ടാം സെറ്റിൽ സെറീനയുടെ ഗ്രൗണ്ട്സ്ട്രോക്കുകള്‍ക്ക് മുന്നിൽ കെര്‍ബറിന് പിടിച്ചുനില്‍ക്കാനായില്ല. 6-3ന് രണ്ടാം സെറ്റ് നേടിയ സെറീന ഏഴാം വിംബിള്‍ഡൺ കിരീടത്തിലെത്തി. കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ വിജയത്തിന് ശേഷം ഗ്രാന്‍ഡ്സ്ലാമുകളില്‍ തിരിച്ചടി നേരിട്ട സെറീനയ്ക്ക്. ഓസ്ട്രേലിയന്‍ ഓപ്പൺ ഫൈനലിലെ തോല്‍വിക്ക് പകരം വിട്ടാനായി.

22  ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ സ്റ്റെഫി ഗ്രാഫിന്‍റെ റെക്കോഡിന് ഒപ്പം എത്തുവാനും സെരീനയ്ക്കായി.
മുന്‍പില്‍ 24 വിജയങ്ങളുമായി മാര്‍ഗരറ്റ് കോര്‍ട്ട് മാത്രം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യയെ വെന്റിലേറ്ററിലാക്കി വിന്‍ഡീസിന്റെ ഉയര്‍ന്ന നെറ്റ് റണ്‍റേറ്റ്; സെമിയിലെത്താന്‍ ചില്ലറ കളിയൊന്നും പോര
സിംബാബ്‌വെയുടെ കുതിപ്പിന് തടയിട്ട് വെസ്റ്റ് ഇന്‍ഡീസ്; ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ 107 റണ്‍സ് ജയം