ഇത്തവണ ഐപിഎൽ കളിക്കാൻ സാധ്യതയില്ല:ഇർഫാൻ പത്താൻ

By Web DeskFirst Published Feb 20, 2018, 9:19 AM IST
Highlights

പത്താൻ സഹോദരങ്ങളുടെ ക്രിക്കറ്റ് അക്കാദമി കേരളത്തിലേക്കും.  കേരളത്തിൽ അക്കാദമി തുടങ്ങാൻ പദ്ധതിയിടുന്നതായി ഇർഫാൻ പത്താൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടുത്ത ര‍‍ഞ്ജി സീസണിൽ പുതിയ ടീമിനൊപ്പം വലിയ ചുമതലയിലുണ്ടാവുമെന്നും പത്താൻ വെളിപ്പെടുത്തി.

യൂസഫ് പത്താനും ഇർഫാൻ പത്താനും ചേർന്ന് തുടങ്ങിയ ക്രിക്കറ്റ് അക്കാദമി ഓഫ് പത്താൻസിന് പത്ത് കേന്ദ്രങ്ങളായി. ഏറ്റവുമൊടുവിൽ ബെംഗളൂരുവിൽ തുടങ്ങിയ അക്കാദമി ദക്ഷിണേന്ത്യയിൽ ആദ്യത്തേത്.ഹൈദരാബാദിലും ഇൻഡോറിലും പൂണെയിലും പട്നയിലും ഉടൻ ആരംഭിക്കാൻ ഇരിക്കുന്നു. അത് കൂടി പൂർത്തിയായാൽ കേരളത്തിലും അക്കാദമി തുടങ്ങാനാണ് താത്പര്യമെന്ന് ഇർഫാൻ പത്താൻ പറയുന്നു.

ഓസീസ് ഇതിഹാസവും മുൻ ഇന്ത്യൻ പരിശീലകനുമായ ഗ്രെഗ് ചാപ്പലുൾപ്പെടെയുളളവർ പത്താൻസ് ക്രിക്കറ്റ് അക്കാദമികളിൽ എത്തും. തന്‍റെ കരിയറിനെക്കുറിച്ചും ഇർഫാൻ ഏഷ്യാനെറ്റ് ന്യൂസിനോട് മനസ്സുതുറന്നു. ഇത്തവണ ഐപിഎൽ കളിക്കാൻ സാധ്യത നന്നേ കുറവാണ്. രഞ്ജിയിൽ ബറോഡയിൽ നിന്ന് മാറി അടുത്ത വർഷം പുതിയ ടീമിനൊപ്പം കാണാം..

ജമ്മു കശ്മീർ ടീമിന്‍റെ നായകനും മെന്‍ററുമായി ഇർഫാൻ എത്തുമെന്നാണ്  സൂചന.ഇക്കാര്യത്തിൽ ഏകദേശ ധാരണയായിക്കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് വേണ്ടി കളിക്കാൻ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ ഇർഫാന് അനുമതി നൽകിയിരുന്നു.

click me!