യുവരാജിന്‍റെ കല്ല്യാണത്തിന് പിതാവ് പങ്കെടുക്കില്ല

Published : Nov 28, 2016, 06:16 AM ISTUpdated : Oct 04, 2018, 07:35 PM IST
യുവരാജിന്‍റെ കല്ല്യാണത്തിന് പിതാവ് പങ്കെടുക്കില്ല

Synopsis

മകന്റെ ക്ഷണപ്രകാരമാണ് മെഹന്തി ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും യോഗരാജ് പറഞ്ഞു. വിവാഹത്തിനായി കോടികൾ ചിലവിട്ട് ആഡംബരം കാണിക്കുന്നതു ഒഴിവാക്കണം. യുവരാജിന്റെ അമ്മ ഷബ്നം ധനികയാണ്. വിവാഹം എങ്ങനെ നടത്തണമെന്നത് അവരുടെ താൽപര്യമനുസരിച്ചാണ്. 

എല്ലാകാര്യങ്ങളും ശ്രദ്ധയോടുകൂടി ചെയ്യണമെന്നും യോഗരാജ് പറഞ്ഞു. യുവരാജിന്റെ മാതാപിതാക്കൾ വർഷങ്ങളായി വേർപിരിഞ്ഞാണു കഴിയുന്നത്. 

നവംബർ 30നു പഞ്ചാബിലെ ഗുരുദ്വാരയിലാണു യുവരാജും ഹേസലും തമ്മിലുള്ള വിവാഹം. ഡിസംബർ രണ്ടിനു ഹിന്ദു ആചാരപ്രകാരം വിവാഹച്ചടങ്ങും അഞ്ചിന് ഡൽഹിയിൽ വധൂവരന്മാർ പങ്കെടുക്കുന്ന നൃത്തപരിപാടിയുമുണ്ട്.

 പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ യുവരാജ് ക്ഷണിച്ചിരുന്നു. ബ്രിട്ടീഷ്–ഇന്ത്യൻ വംശജയായ ഹേസൽ ഏതാനും ഹിന്ദി സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെല്‍ബണ്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ്: ഗ്രൂപ്പ് മല്‍സരങ്ങള്‍ പൂര്‍ത്തിയായി, കിരീട പോരാട്ടത്തിൽ 12 ടീമുകൾ
അണ്ടര്‍-19 വനിതാ ഏകദിന ടൂര്‍ണമെന്റ്: കേരളത്തെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഹരിയാന