ഡൗള്‍ പറഞ്ഞു, യുവര്‍ ഇംഗ്ലീഷ് ബഹുത് അച്ചാ..! പൊട്ടിച്ചിരിച്ച് കോലിയും ഷമിയും- വീഡിയോ

Published : Jan 28, 2019, 05:41 PM IST
ഡൗള്‍ പറഞ്ഞു, യുവര്‍ ഇംഗ്ലീഷ് ബഹുത് അച്ചാ..! പൊട്ടിച്ചിരിച്ച് കോലിയും ഷമിയും- വീഡിയോ

Synopsis

ന്യൂസിലന്‍ഡ് പര്യടനത്തില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. മൂന്ന് മത്സരത്തിനിടെ രണ്ട് തവണ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സ്വന്തമാക്കി. ഇന്ന് മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. നേപ്പിയറിലും മൂന്ന് വിക്കറ്റാണ് ഷമി നേടിയത്.

ബേ ഓവല്‍: ന്യൂസിലന്‍ഡ് പര്യടനത്തില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. മൂന്ന് മത്സരത്തിനിടെ രണ്ട് തവണ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സ്വന്തമാക്കി. ഇന്ന് മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. നേപ്പിയറിലും മൂന്ന് വിക്കറ്റാണ് ഷമി നേടിയത്. അന്ന് മാന്‍ ഓഫ് ദ മാച്ച് സ്വന്തമാക്കിയ ശേഷം ഹിന്ദിയിലാണ് ഷമി സംസാരിച്ചത്. ക്യാപ്റ്റന്‍ വിരാട് കോലി തര്‍ജമ ചെയ്യുകയായിരുന്നു.

ഇന്നും മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിനായി വിളിച്ചപ്പോള്‍ കോലി കൂടെയുണ്ടായിരുന്നു. മൈക്കുമായി മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ സൈമണ്‍ ഡൗളുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ഷമി സംസാരിച്ചത് ഇംഗ്ലീഷിലായിരുന്നു. ചോദ്യത്തിന് കൃത്യമായി ഷമി ഉത്തരം പറയുയകും ചെയ്തു. ഉത്തരത്തിന് ശേഷം ഡൗളിന്റെ കമന്റെത്തി..., യുവര്‍ ഇംഗ്ലീഷ് ബഹുത് അച്ചാ... (നിങ്ങളുടെ ഇംഗ്ലീഷ് വളരെ മികച്ചതാണ്). 

ഹിന്ദി അറിയാത്ത ഡൗള്‍ ഹിന്ദിയില്‍ തന്നെ മറുപടി നല്‍കിയത് ഷമിയേയും കോലിയേയും ഒരുപോലെ ചിരിപ്പിച്ചു. പൊട്ടിച്ചിരിച്ചുക്കൊണ്ടാണ് ഷമിയും കോലിയും സ്ഥലം വിട്ടത്. ഇരുവര്‍ക്കുമൊപ്പം കാണികളെ പോലും ചിരിപ്പിച്ച വീഡിയോ കാണാം..

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്; മലയാളി താരങ്ങൾക്ക് മികച്ച അവസരമെന്ന് സഞ്ജു സാംസൺ
പാകിസ്ഥാനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് ക്യാപ്റ്റൻസി ഉപേക്ഷിക്കാൻ ഒരുങ്ങി സൗരവ് ഗാംഗുലി; വെളിപ്പെടുത്തലുമായി ഹർഭജൻ