
വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാരുമായി ദീപാവലി മധുരം പങ്കിട്ട് ക്രിക്കറ്റ് താരം യൂസഫ് പത്താന്‍. ഈ ചിത്രം പിന്നീട് ട്വിറ്ററില്‍ വൈറലാകുകയും ചെയ്തു. വേറിട്ട ദീപാവലി ആഘോഷം പത്താനെ ട്വിറ്ററില്‍ താരമാക്കി മാറ്റുകയും ചെയ്തു. പത്താനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് അത് റീട്വീറ്റ് ചെയ്യുന്നത്. ബറോഡ വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാരുമായി ദീപാവലി ആഘോഷിക്കാന്‍ നേരത്തെ തന്നെ പത്താന്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് മധുരപലഹാരങ്ങളുമായി അദ്ദേഹം എത്തിയത്. അവധിദിവസവും കര്‍മനിരതരായിരിക്കുന്ന സുരക്ഷാജീവനക്കാരും അഭിനന്ദിക്കുകയും സല്യൂട്ട് ചെയ്യുകയും ചെയ്താണ് പത്താന്‍ അവിടെനിന്ന് മടങ്ങിയത്. പിന്നീട് ട്വിറ്ററില്‍ “Salute to the #jawans who are working even on the festival day. We exchanged sweets at the Baroda airport on the occasion of Diwali. #HappyDiwali.” എന്ന് കുറിച്ചുകൊണ്ടാണ് പത്താന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. രഞ്ജിട്രോഫിയില്‍ സ്വന്തം നാടായ ബറോഡയ്‌ക്കുവേണ്ടിയാണ് ഇപ്പോള്‍ യൂസഫ് പത്താന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. സഹോദരന്‍ ഇര്‍ഫാന്‍ പത്താനാണ് ഇപ്പോള്‍ ബറോഡയുടെ ക്യാപ്റ്റന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!