യുവരാജിനെ ജേഴ്‌സിയില്‍ അവതരിപ്പിച്ച് മുംബൈ ഇന്ത്യന്‍സ്

Published : Dec 19, 2018, 09:49 PM ISTUpdated : Dec 19, 2018, 10:11 PM IST
യുവരാജിനെ ജേഴ്‌സിയില്‍ അവതരിപ്പിച്ച് മുംബൈ ഇന്ത്യന്‍സ്

Synopsis

യുവരാജ് സിങ്ങിനെ ടീം ജേഴ്‌സിയില്‍ അവതരിപ്പിച്ച് മുംബൈ ഇന്ത്യന്‍സ്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് താരത്തെ ജേഴ്‌സി അണിയിപ്പിച്ച് അവതരിപ്പിച്ചത്. പുതിയ സീസണിലേക്കുള്ള നീലയും വെള്ളി നിറവും കലര്‍ന്ന് ജേഴ്‌സിയണിഞ്ഞാണ് താരം നില്‍ക്കുന്നത്.

മുംബൈ: യുവരാജ് സിങ്ങിനെ ടീം ജേഴ്‌സിയില്‍ അവതരിപ്പിച്ച് മുംബൈ ഇന്ത്യന്‍സ്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് താരത്തെ ജേഴ്‌സി അണിയിപ്പിച്ച് അവതരിപ്പിച്ചത്. പുതിയ സീസണിലേക്കുള്ള നീലയും സ്വര്‍ണ നിറവും കലര്‍ന്ന ജേഴ്‌സിയണിഞ്ഞാണ് താരം നില്‍ക്കുന്നത്. ഈ നിമിഷത്തിന് വേണ്ടി ഞങ്ങളെല്ലാവരും കാത്ത് നിന്നതെന്ന് പോസ്റ്റില്‍ കുറിപ്പും എഴുതിയിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സ് അവതരിപ്പിക്കുന്ന ആദ്യ താരമാണ് യുവരാജ്. താരത്തിന്റെ മാര്‍ക്കറ്റ് തന്നെയാണ് ഇതിന് കാരണം. ക്രിക്കറ്റില്‍ സജീവമല്ലെങ്കില്‍ കൂടി താരത്തിന് ആരാധകര്‍ക്കിടയില്‍ ഇപ്പോഴും പേരുണ്ട്. മുംബൈ ഇന്ത്യന്‍സിന് ആരാധകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ യുവരാജ് എന്ന പേരിലൂടെ മാത്രം സാധിച്ചേക്കും. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന യുവരാജിനെ ഐപിഎല്‍ താരലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ ആരും വാങ്ങിയിരുന്നില്ല. അവസാനവട്ട ലേലത്തിലാണ് മുംബൈ ഇന്ത്യന്‍സ് യുവരാജിനെ അടിസ്ഥാന വിലയായ ഒരു കോടിക്ക് ടീമിലെടുത്തത്.

അടിസ്ഥാന വിലയായ ഒരു കോടി രൂപക്കു തന്നെ യുവിയെ ടീമിലെടുക്കാനായത് ഐപിഎല്‍ ലേല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാണെന്ന് മുംബൈ ടീം ഉടമയായ ആകാശ് അംബാനി വ്യക്തമാക്കിയിരുന്നു. ടീമിലെത്താന്‍ സാധിച്ചതിലെ സന്തോഷം യുവരാജും പങ്കുവച്ചിരുന്നു. മുംബൈ കുടുംബാംഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം അറിയിച്ച യുവി സീസണ്‍ തുടങ്ങാനായി കാത്തിരിക്കുകയാണെന്നും ട്വീറ്റ് ചെയ്തു. മുംബൈ നായകന്‍ രോഹിത് ശര്‍മയോട് ഉടന്‍ കാണാമെന്നും രോഹിത് ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്
'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍