
ദില്ലി: ഇന്ത്യന്‍ ടീമില്‍ വന്നകാലത്ത് യുവരാജിന്‍റെ പെരുമാറ്റം തന്നെ ഏറെ തെറ്റിദ്ധരിപ്പിച്ചതായി ഹിറ്റ്മാന്‍ രോഹിത്ത് ശര്‍മ്മ. യുവരാജുമായുള്ള അനുഭവമാണ് രോഹിത്ത് ശര്‍മ്മ പങ്കുവയ്ക്കുന്നത്, ടീമില്‍ എത്തിയതിന് സീനിയര്‍ താരങ്ങളെ എനിക്ക് ഭയമായിരുന്നു. ആദ്യമായി ടീം ബസില്‍ കയറനായി ഞാന്‍ നില്‍ക്കുകയായിരുന്നു. സീനിയര്‍ താരങ്ങള്‍ ഓരോരുത്തരായി വന്നു.
യുവരാജിനെ കണ്ടപാടെ അയാള്‍ ഒരു പരുക്കനാണ് എന്ന് തോന്നി. യുവിയുടെ കടുത്ത ആരാധകനാണ് ഞാന്‍ ആ സമയത്ത്. ശേഷം ബസില്‍ ഞാനൊരിടത്ത് ഇരുന്നു. യുവി എന്‍റയടുത്ത് വന്ന് ചോദിച്ചു ഇതാരുടെ സീറ്റ് ആണെന്നറിയുമോ എന്ന്. അപ്പോഴേക്കും ഞാന്‍ ഉറപ്പിച്ചു ഇയാള്‍ ജാഡയാണ് എന്ന്.
അന്നത്തെ ആ കളിയില്‍ യുവരാജ് മാന്‍ ഓഫ് ദ മാച്ചായി. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ യുവിയെ അഭിനന്ദിച്ചു. എന്നാല്‍ ഒരു താങ്ക്യു മാത്രമാണ് യുവി തിരിച്ച് പറഞ്ഞത്. രോഹിത് കൂട്ടിച്ചേര്‍ത്തു. പിന്നീട് 2007 ലോകകപ്പില്‍ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തി ചരിത്രം സൃഷ്ചിച്ച ഇന്നിങ്‌സിനു ശേഷം ഞങ്ങള്‍ ഏറെ നേരം സംസാരിച്ചു. അന്ന് ഞങ്ങളുടെ സൗഹൃദത്തിന് തുടക്കം കുറിക്കുകയായിരുന്നു. രോഹിത്ത് കൂട്ടിച്ചേര്‍ത്തു.
ഇതിന് പുറമേ രോഹിത്ത് ശര്‍മ്മ യുവരാജിന്‍റെ മറ്റൊരു ഇടപെടലും വെളിപ്പെടുത്തി. രോഹിത്തിന്‍റെ ഭാര്യ റിദ്ദികയെ ആദ്യമായി രോഹിത്ത് കാണുന്നത് ഒരു പരസ്യ ചിത്രീകരണത്തിനിടയിലാണ്. ആ ഷൂട്ടിംഗില്‍ യുവരാജും, ഇര്‍ഫാനും ഉണ്ടായിരുന്നു. ആ സെറ്റില്‍ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്ന റിദ്ദികയെ ആദ്യമേ ചൂണ്ടിക്കാട്ടി യുവരാജ് പറഞ്ഞു, അവളോട് സംസാരിക്കാന്‍ നില്‍ക്കേണ്ട അവള്‍ എന്‍റെ സഹോദരിയാണെന്ന് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!