
ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറുകയും പരമ്പരയുടെ താരമാവുകയും ചെയ്ത കൗമാര താരം പൃഥ്വി ഷായെ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറോട് ഉപമിച്ച് മുന്‍ താരങ്ങളടക്കം നിരവധിപേരാണ് രംഗത്തെത്തിയത്. ഒടുവില്‍ ഷായെ സച്ചിനുമായി താരതമ്യം ചെയ്ത് അനാവശ്യ സമ്മര്‍ദ്ദമുണ്ടാക്കാതെ അയാളുടെ സ്വാഭാവിക കളി പുറത്തെടുക്കാന്‍ അനുവദിക്കൂ എന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് വരെ തുറന്നുപറയേണ്ടിവന്നു.
എന്നാല്‍ കുഞ്ഞു ഷായുടെ കളിക്ക് സച്ചിന്റെ കളിയോട് മാത്രമല്ല ഛായ ഉള്ളതെന്നാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പറയുന്നത്. രണ്ടാം ടെസ്റ്റിനുശേഷം സഞ്ജയ് മഞ്ജരേക്കറോട് സംസാരിക്കവെയാണ് ശാസ്ത്രി ഷായെക്കുറിച്ച് മനസുതുറന്നത്. ഷാ ബാറ്റ് ചെയ്യുമ്പോള്‍ സച്ചിന്റെയും സെവാഗിനറെയും ഛായ മാത്രമല്ല ഉള്ളത്. അയാള്‍ ബാറ്റ് ചെയ്യാനായി നടക്കുമ്പോള്‍ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെയും അനുസ്മരിപ്പിക്കുന്നുവെന്നായിരുന്നു ശാസ്ത്രിയുടെ നിരീക്ഷണം. ക്രിക്കറ്റ് കളിക്കാനായി മാത്രം ജനിച്ചവനാണ് പൃഥ്വി ഷായെന്നും ശാസ്ത്രി പറഞ്ഞു.
ഉമേഷ് യാദവിന്റെ പ്രകടനത്തെയും ശാസ്ത്രി അഭിനന്ദിച്ചു. ഉമേഷിനെപ്പോലൊരു ബൗളറെ ബെഞ്ചിലിരുത്തി കളിക്കാനിറങ്ങുക എന്നത് ശരിക്കും അസ്വസ്ഥയുണ്ടാക്കുന്ന കാര്യമാണ്. ഒരു ടീമില്‍ 11 പേര്‍ക്കല്ലെ കളിക്കാനാവു. എന്തായാലും ഈ പ്രകടനത്തോടെ ഉമേഷ് താന്‍ ഇപ്പോഴും സജീവമായി ഉണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഒപ്പം ഈ ടീമില്‍ സ്ഥാനം വേണമെന്ന് ഇനി അദ്ദേഹത്തിന് ധൈര്യമായി ആവശ്യപ്പെടാം. ഉമേഷ് കൂടി എത്തുന്നതോടെ പേസ് ബൗളിംഗിന്റെ കാര്യത്തില്‍ ഇന്ത്യ സുഖകരമായ തലവേദന ആണ് അനുഭവിക്കുന്നതെന്നും ശാസ്ത്രി പറഞ്ഞു. റിഷഭ് പന്തിന്റെ പ്രകടനത്തെയും ശാസ്ത്രി അഭിനന്ദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!