സഹീര്‍ഖാന്‍ തന്നെ വിറപ്പിച്ച ബൗളര്‍: കെവിന്‍ പീറ്റേ‌ഴ്‌സണ്‍

Published : Feb 02, 2018, 06:33 PM ISTUpdated : Oct 04, 2018, 06:10 PM IST
സഹീര്‍ഖാന്‍ തന്നെ വിറപ്പിച്ച ബൗളര്‍: കെവിന്‍ പീറ്റേ‌ഴ്‌സണ്‍

Synopsis

സിഡ്നി: ഒരുകാലത്ത് ഇംഗ്ലണ്ടിന്‍റെ വിശ്വസ്തനായ ബാറ്റ്സ്മാനായിരുന്നു കെവിന്‍ പീറ്റേഴ്‌സണ്‍. ടെസ്റ്റില്‍ 8181 റണ്‍സും ഏകദിനത്തില്‍ 4440 റണ്‍സും കെപിയുടെ പേരിലുണ്ട്. കരിയറില്‍ തന്നെ വിറപ്പിച്ച ബൗളര്‍മാരില്‍ ഒരാള്‍ സഹീര്‍ഖാനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ താരമിപ്പോള്‍‍. പട്ടികയില്‍ അഞ്ചാമനായാണ് സഹീറിനെ പീറ്റേഴ്‌സണ്‍ ഉള്‍പ്പെടുത്തിയത്. 

ടെസ്റ്റില്‍ 311 വിക്കറ്റും ഏകദിനത്തില്‍ 282 വിക്കറ്റും നേടിയിട്ടുള്ള സഹീര്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഇടംകൈയന്‍ പേസര്‍മാരില്‍ ഒരാളാണ്. എന്നാല്‍ ഓസീസ് സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണാണ് കെപിയെ കൂടുതല്‍ വട്ടംകറക്കിയ ബൗളര്‍. ശ്രീലങ്കന്‍ സ്‌പിന്നര്‍ മുത്തയ്യ മുരളീധരനും പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആസിഫും ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആന്‍ഡേഴ്സണുമാണ് മറ്റ് താരങ്ങള്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ പൊട്ടിത്തെറിക്കുന്ന ദിവസം എന്തു സംഭവിക്കുമെന്ന് അവര്‍ക്കറിയാം', ഫോം ഔട്ടിനെക്കുറിച്ച് തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്
'ലോകകപ്പ് നേടിയത് പോലെ'; പാകിസ്ഥാന്റെ അണ്ടര്‍ 19 ഏഷ്യാ കപ്പ് നേട്ടം ഇസ്ലാമാബാദില്‍ ആഘോഷമാക്കി ആരാധകര്‍