
ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമാണ് അന്റാർട്ടിക്ക അഥവാ അന്‍റാര്‍ട്ടിക്ക. ഭൂമിയുടെ ദക്ഷിണധ്രുവം ഈ ഭൂഖണ്ഡത്തിലാണ് സ്ഥിതിചെയ്യുന്നത്. 98% മഞ്ഞു മൂടിക്കിടക്കുന്ന ഈ വൻകര യൂറോപ്പ്,ഓസ്ട്രേലിയ എന്നിവയെക്കാളും വലുതാണ്. അന്റാർട്ടിക്കയെ ആവരണം ചെയ്യുന്ന മഞ്ഞിന്റെ ശരാശരി കനം 1.6 കി.മീ ആണ്.
മഞ്ഞിൽ ജീവിക്കാൻ തക്ക അനുകൂലനങ്ങളുള്ള ജീവജാലങ്ങൾ മാത്രമേ സ്വതവേ അന്റാർട്ടിക്കയിൽ ജീവിക്കുന്നുള്ളു. സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡവും അന്റാർട്ടിക്കയാണ്. എന്നാലിന്ന് ഗവേഷണാവശ്യങ്ങൾക്കായി മഞ്ഞുകാലത്ത് ആയിരത്തോളം ആളുകളും വേനൽക്കാലത്ത് അയ്യായിരത്തോളം ആളുകളും താമസിക്കുന്നു.
ഇനി അന്‍റാര്‍ട്ടിക്കയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത പത്ത് കാര്യങ്ങള്‍
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam