
വിജയവാഡ: സെബര്‍ലോകത്ത് താരമാകുവാന്‍ പ്രായം ഒരു ഘടകമാണോ, ആണെന്ന് പറയുന്നവര്‍ ആന്ധ്രപ്രദേശ് സ്വദേശിനിയായ മസ്തനാമ്മ അമ്മൂമ്മയെ അറിയണം. ഇപ്പോള്‍ പ്രായം 106. എന്നാല്‍ അമ്മൂമ്മയുടെ കണ്‍ട്രി ഫുഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനല്‍ ഇതുവരെ 2,48,000 ആളുകള്‍ സബ്‌സ്‌ക്രൈബ് ചെയ്തു കഴിഞ്ഞു.
പാചകമാണ് ഈ മുത്തശ്ശിയുടെ പ്രധാന ഹോബി. യൂട്യൂബില്‍ സ്വന്തമായി ചാനലുള്ള ഈ മുത്തശ്ശി പാചക ക്ലാസുകളും നല്‍കുന്നു. ഇപ്പോള്‍ യൂട്യൂബില്‍ തരംഗം സൃഷ്ടിക്കുന്നത് മസ്തനാമ്മയുടെ എഗ്ഗ് ദോശയാണ്. നാടന്‍ മുട്ടകള്‍ അരിമാവില്‍ ചേര്‍ത്തുണ്ടാക്കുന്ന ഈ രുചികരമായ ദോശയുടെ നിര്‍മാണ രീതി തന്നെ ആരെയും ആകര്‍ഷിക്കും.
ഏകദേശം 95 കൊല്ലമായി മസ്തനാമ്മ പാചകം തുടങ്ങിയിട്ട്. ഈ പ്രായത്തിലും ഒരു കാര്യത്തിനും ഒരാളെയും മസ്തനാമ്മ ആശ്രയിക്കില്ല. ഭക്ഷണം പാചകം ചെയ്തു തരാന്‍ പറഞ്ഞാല്‍ അതിലും വലിയ സന്തോഷം ഈ മുത്തശ്ശിക്കില്ല. മുത്തശ്ശിയുടെ കൈപ്പുണ്യത്തിന്‍റെ രുചിയറിഞ്ഞ കൊച്ചുമകനാണ് മുത്തശ്ശിക്കായി യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. ചാനലിലൂടെ മുത്തശ്ശിയുടെ നാടന്‍ വിഭവങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam