ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 6 ഫ്ലിപ്‍കാർട്ടിൽ വലിയ വിലക്കുറവിൽ ലഭ്യമാണ്. 1,09,999 രൂപ വിലയുണ്ടായിരുന്ന ഫോണിന് ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 18,000 രൂപയിലേറെ ഇളവ് ലഭിക്കും. ഈ പ്രീമിയം ഫോൾഡബിൾ ഫോണിന്‍റെ പ്രധാന സവിശേഷതകളും ഓഫർ വിവരങ്ങളും അറിയാം.
പുതിയൊരു ഫോൾഡബിൾ സ്‍മാർട്ട്ഫോൺ സ്വന്തമാക്കാൻ ആലോചിക്കുന്നവർക്ക് ഇതാ ഒരു വലിയ അവസരം. സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 6-ന് ഫ്ലിപ്‍കാർട്ടിൽ ഇപ്പോൾ 18,000 രൂപയിലേറെ വിലക്കുറവ് ലഭ്യമാണ്. ഇന്ത്യയിൽ 1,09,999 രൂപയ്ക്ക് പുറത്തിറങ്ങിയ ഈ പ്രീമിയം ഫ്ലിപ്പ്-സ്റ്റൈൽ ഫോൺ ഇപ്പോൾ വൻ ഇളവിൽ ലഭ്യമാകുന്നത് ഉപഭോക്താക്കൾക്ക് ആകർഷകമായ അവസരമാണ്.
ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 6-ന് വന്‍ വിലക്കിഴിവ്
ഫ്ലിപ്‍കാർട്ടിൽ നിലവിൽ ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 6-ന് 95,000 രൂപയാണ് വില. ഇതിലൂടെ ഉപഭോക്താക്കൾക്ക് 14,999 രൂപയുടെ നേരിട്ടുള്ള വിലക്കുറവ് ലഭിക്കുന്നു. ഇതിന് പുറമെ ഫ്ലിപ്‍കാർട്ട് ആക്‌സിസ് ബാങ്ക് അല്ലെങ്കിൽ എസ്‍ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേയ്‌മെന്‍റ് നടത്തിയാൽ 4,000 രൂപ അധിക ഇളവും ലഭിക്കും. പഴയ സ്‍മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്‌ത് നൽകുന്നതിലൂടെ കൂടുതൽ വിലക്കുറവും നേടാൻ സാധിക്കും. എന്നാൽ ഇത്തരം ഓഫറുകൾ സാധാരണയായി കുറച്ച് ദിവസങ്ങൾ മാത്രമേ നിലനിൽക്കാറുള്ളു എന്നതിനാൽ വേഗത്തിൽ തീരുമാനം എടുക്കുന്നത് നല്ലതാണ്.
ഗാലക്‌സി ഇസഡ് ഫ്ലിപ്പ്: സവിശേഷതകള്‍ വിശദമായി
ഫീച്ചറുകൾ പരിശോധിച്ചാൽ സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 6-ൽ 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഇൻർ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഇത് FHD+ റെസല്യൂഷനും 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റും പിന്തുണയ്ക്കുന്നു. ഫോൺ അടച്ചിരിക്കുമ്പോൾ ഉപയോഗിക്കാൻ 3.4 ഇഞ്ച് സൂപ്പർ അമോലെഡ് കവർ ഡിസ്പ്ലേയും ഉണ്ട്, ഇത് 60 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ് പിന്തുണയ്ക്കുന്നു.
പെർഫോമൻസിന്‍റെ കാര്യത്തിൽ, ഈ ഫോൺ ക്വാൽക്കം സ്‍നാപ് ഡ്രാഗൺ 8 ജെൻ 3 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 4,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും 25 വാട്‌സ് ഫാസ്റ്റ് ചാർജിംഗിനും വയർലെസ് ചാർജിംഗിനും പിന്തുണയും നൽകുന്നു. ക്യാമറ വിഭാഗത്തിൽ, 50-മെഗാപിക്സൽ പ്രധാന ക്യാമറയും 12-മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും ഉൾപ്പെടുന്ന ഡ്യൂവൽ റിയർ ക്യാമറ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സെൽഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 10-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്.



