പബ്ജി നിരോധിക്കണമെന്നാവശ്യവുമായി 11 കാരന്‍ കോടതിയില്‍

By Web TeamFirst Published Feb 1, 2019, 8:31 AM IST
Highlights

ഈ ഗെയിം അക്രമവാസന ഉയര്‍ത്തുന്നു സൈബര്‍ ബുള്ളിങ് നടത്തുന്നു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തന്റെ അമ്മ വഴി കോടതിയെ സമീപിച്ചിരിക്കുന്നത്

മുംബൈ: രാജ്യത്ത് തരംഗമായിരിക്കുന്ന ഓണ്‍ലൈന്‍ ഗെയിമായ പബ്ജി നിരോധിക്കണമെന്നാവശ്യവുമായി 11 കാരന്‍ കോടതിയില്‍. അവാദ് നിസാം എന്ന വിദ്യാര്‍ത്ഥിയാണ് ഇത്തരം ആവശ്യവുമായി പൊതു താത്പര്യ ഹര്‍ജ്ജി നല്‍കിയിരിക്കുന്നത്.

ഈ ഗെയിം അക്രമവാസന ഉയര്‍ത്തുന്നു സൈബര്‍ ബുള്ളിങ് നടത്തുന്നു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തന്റെ അമ്മ വഴി കോടതിയെ സമീപിച്ചിരിക്കുന്നത്. പബ്ജി നിരോധിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് നേരിട്ട് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജ്ജിയില്‍ നിര്‍ദ്ദേശിക്കുന്നു.

പ്ലെയര്‍ അണ്‍നോണ്‍സ് ബാറ്റില്‍ഗ്രൗണ്ട് എന്ന ഓണ്‍ലൈന്‍ ഗെയിം മുഖാന്തരം നാല് പേര്‍ വരെ ഒന്നിച്ച് കളിക്കുവാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളുമായി നടത്തിയ ചര്‍ച്ചയിലും ഈ ഓണ്‍ലൈന്‍ ഗെയിമിന്റ് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

click me!