നിങ്ങള്‍ ഉറപ്പായും ഡൗണ്‍ലോഡ് ചെയ്യേണ്ട 13 ആപ്പുകള്‍

We Desk |  
Published : Jul 29, 2016, 12:15 PM ISTUpdated : Oct 05, 2018, 02:04 AM IST
നിങ്ങള്‍ ഉറപ്പായും ഡൗണ്‍ലോഡ് ചെയ്യേണ്ട 13 ആപ്പുകള്‍

Synopsis

1, വാട്ട്സ്ആപ്പ്- സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും സന്ദേശങ്ങളിലൂടെയും ഫോണ്‍ വിളികളിലൂടെയും എപ്പോഴും ചേര്‍ന്നു നില്‍ക്കാന്‍ സഹായിക്കുന്ന ആപ്പാണിത്. ഇതുവഴി പ്രധാനപ്പെട്ട വിവരങ്ങളും ചിത്രങ്ങളും വീഡിയോയുമൊക്കെ പരസ്‌പരം പങ്കുവെയ്‌ക്കാനാകും.

2, ഇന്‍സ്റ്റാഗ്രാം- നിങ്ങളുടെ പ്രിയ നിമിഷങ്ങള്‍ ചിത്രങ്ങളായി അടുപ്പക്കാര്‍ക്കായി പങ്കുവെയ്‌ക്കാന്‍ സഹായിക്കുന്ന ആപ്പാണിത്.

3, യൂബര്‍- മെട്രോ നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഏറെ സഹായകരമായ ആപ്പാണിത്. അത്യാവശ്യ ഘട്ടങ്ങളില്‍ മിനിട്ടുകള്‍ക്കകം ടാക്‌സി വിളിക്കാന്‍ ഈ ആപ്പ് ഉപയോഗിക്കാനാകും.

4, സിറ്റിമാപ്പര്‍- വന്‍കിട നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് വഴികാട്ടിയായി ഈ ആപ്പ് ഉപയോഗിക്കാനാകും.

5, ഡ്രോപ്‌ബോക്‌സ്- ഡോക്യുമെന്റുകളും ചിത്രങ്ങളും വീഡിയോയുമൊക്കെ ബാക്ക്അപ്പായി സൂക്ഷിക്കാന‍് സഹായിക്കുന്ന ആപ്പ്.

6, പെരിസ്‌കോപ്പ്- തല്‍സമയ വീഡിയോ പങ്കുവെയ്‌ക്കുന്നതിനുള്ള ആപ്പാണ് പെരിസ്‌കോപ്പ്. ട്വിറ്ററിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ആപ്പ്.

7, ഷാസം(SHAZAM)- നിങ്ങളുടെ ഫോണില്‍ കേള്‍ക്കുന്ന ഒരു ഗാനത്തിന്റെ സംഗീതം, രചയിതാവ് തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കുന്ന ആപ്പാണിത്.

8, കാന്‍ഡി ക്രഷ് സാഗ- ഏറ്റവും ജനപ്രിയമായ ഡിജിറ്റല്‍ ഗെയിമാണ് കാന്‍ഡി ക്രഷ് സാഗ

9, ഫേസ്ബുക്ക് മെസഞ്ചര്‍- സൗകര്യപ്രദമായ ഫേസ്ബുക്ക് ചാറ്റിംഗിന് സഹായിക്കുന്ന ആപ്പാണിത്. ചിത്രങ്ങളും വീഡിയോയുമൊക്കെ കൈമാറാന്‍ സാധിക്കും.

10, എയര്‍ആര്‍എന്‍ബി- യാത്ര ചെയ്യാന‍് ഇഷ്‌ടപ്പെടുന്നവര്‍ തീര്‍ച്ചയായും ഡൗണ്‍ലോഡ് ചെയ്യേണ്ട ആപ്പാണിത്. വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചും റൂട്ട്, ഹോട്ടല്‍ ബുക്കിംഗ് എന്നിവയ്‌ക്കും വഴികാട്ടിയാണ്.

11, സ്‌കൈപ്പ്- സൗജന്യമായി ഇന്റര്‍നെറ്റ് കോള്‍ ചെയ്യാന്‍ സഹായിക്കുന്ന ജനപ്രിയ ആപ്പാണിത്.

12, സ്കൈസ്‌കാന്നര്‍- തല്‍സമയ വിമാന നിരക്കുകളെക്കുറിച്ചും, നിരക്കുകള്‍ താരതമ്യം ചെയ്യുന്നതിനും സഹായിക്കുന്ന ആപ്പാണിത്.

13, നെറ്റ്‌ഫ്ലിക്‌സ്- നിങ്ങളുടെ പ്രിയപ്പെട്ട വീഡിയോയും സിനിമയും ടിവി പരിപാടികളും കാണാനാകുന്ന ആപ്പാണിത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍