നിങ്ങളെ പണക്കാരനാക്കുന്ന 4 ആപ്പുകള്‍

Published : Mar 22, 2022, 07:36 PM ISTUpdated : Mar 22, 2022, 07:39 PM IST
നിങ്ങളെ പണക്കാരനാക്കുന്ന 4 ആപ്പുകള്‍

Synopsis

പണം ലാഭിക്കുക എന്നത് ഇന്നത്തെ ജീവിതത്തില്‍ അത്യവശ്യമായ കാര്യമാണ്. എന്നാല്‍ അത് ശ്രമകരവുമാണ്. ഇത്തരം അവസരത്തിലാണ് ഒരാള്‍ക്ക് ഉപദേശം ലഭിക്കേണ്ടത്.  ആ ഉപദേശം നിങ്ങളുടെ പോക്കറ്റില്‍ നിന്ന് തന്നെ ലഭിച്ചാലോ, അതേ സ്മാര്‍ട്ട്ഫോണിലെ മണി സേവിംഗ് ടിപ്പ്സ് നല്‍കുന്ന ചില ആപ്പുകളെക്കുറിച്ചാണ് പറയുന്നത്. ഇത്തരത്തില്‍ ഒരു ഉപയോക്താവിന് തീര്‍ത്തും ഗുണകരമായ മണി സേവിംഗ് ഉപദേശം നല്‍കുന്ന 4 ആപ്പുകളെ പരിചയപ്പെടാം.

ടിപ്പ് യൂവര്‍സെല്‍ഫ്

ഷോപ്പിംഗും മറ്റും ഇഷ്ടപ്പെടുന്നവര്‍ക്ക് എത്ര ചിലവഴിക്കാം, എത്ര ലാഭിക്കാം എന്നിവ വളരെ എളുപ്പത്തില്‍ ഈ ആപ്പ് വഴി കണ്ടെത്താം, ഐഫോണ്‍ ഉപയോക്താക്കള്‍ക്കാണ് ഈ ആപ്പ് ലഭിക്കുക
ഇത് ഡൗണ്‍ലോഡ് ചെയ്യാം

ക്യൂപറ്റില്‍

നിങ്ങളുടെ ലക്ഷ്യങ്ങള്‍ സെറ്റ് ചെയ്ത് ഏതെല്ലാം തരത്തില്‍ പണം ലാഭിക്കാം എന്നതാണ് ഈ ആപ്പിന്‍റെ പ്രയോജനം, ലോങ്ങ് ടൈം പ്ലാനുകള്‍ ഉള്ളവര്‍ക്ക് ഉപകാരപ്രഥമാണ് ഈ ആപ്പ്. ആന്‍ഡ്രോയ്ഡിലും, ഐഒഎസിലും ഈ ആപ്പ് ലഭിക്കും.

മണിവൈസ്

പണത്തിന്‍റെ ഒഴുക്ക് നിരീക്ഷിക്കാനും, ഒപ്പം ചെറിയ ബഡ്ജറ്റുകള്‍ ഉണ്ടാക്കാനും ഈ ആപ്പ് ഉപകരിക്കും. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഈ ആപ്പ് ലഭ്യമാണ്.

ഡിജിറ്റ്

പണം ലാഭിക്കാനുള്ള എളുപ്പവഴിയെന്നാണ് ഈ ആപ്പിനെ ഇതിന്‍റെ നിര്‍മ്മാതാക്കള്‍ വിശേഷിപ്പിക്കുന്നത്. നിങ്ങളുടെ ചിലവ് ചെയ്യാനുള്ള പരിധി നിങ്ങളെ ഓര്‍മ്മിപ്പിക്കും എന്നത് തന്നെയാണ് ഈ ആപ്പിന്‍റെ പ്രത്യേകത.  ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഈ ആപ്പ് ലഭ്യമാണ്.


 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഗോസ്റ്റ്‌പെയറിംഗ് തട്ടിപ്പ്; ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു