മോട്ടോറോളയുടെ പുതിയ മിഡ്-റേഞ്ച് സ്മാർട്ട്ഫോണായ എഡ്ജ് 70 ഫ്യൂഷൻ ഇന്ത്യയിൽ പുറത്തിറക്കി. 7000 എംഎച്ച് ബാറ്ററി, സ്നാപ്ഡ്രാഗൺ 7s ജെൻ 4 പ്രൊസസർ, 50എംപി പ്രധാന ക്യാമറ എന്നിവയാണ് മുഖ്യ സവിശേഷതകൾ. മിലിട്ടറി ഗ്രേഡ് ഈടും ഐപി68/ഐപി69 റേറ്റിംഗുമുള്ള ഫോണിന് 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. പ്രാരംഭ വില 26,999 രൂപയിൽ ആരംഭിക്കുന്നു.
ദില്ലി: മോട്ടോറോള അവരുടെ ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്‌മാര്‍ട്ട്‌ഫോണായ എഡ്‌ജ് 70 ഫ്യൂഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 7000 എംഎഎച്ച് ബാറ്ററി, സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 4 പ്രൊസസര്‍, 50എംപി സോണി ലൈറ്റിയ 710 സെന്‍സര്‍, 13എംപി അള്‍ട്രാവൈഡ് ക്യാമറ, 32എംപി സെല്‍ഫി ക്യാമറ എന്നിവ സഹിതമാണ് മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷന്‍ വിപണിയിലെത്തിയിരിക്കുന്നത്. ഡ്യൂറബളിറ്റിക്ക് മിലിട്ടറി ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷന്‍ ഐപി68, ഐപി69 റേറ്റിംഗും ഉള്ള ഫോണാണ്.
മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷന്‍: സവിശേഷതകള്‍ വിശദമായി
മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷന്‍ സ്‌മാര്‍ട്ട്‌ഫോണില്‍ 6.78 ഇഞ്ച് സൂപ്പര്‍ എച്ച്‌ഡി+ (1.5കെ) എക്‌സ്‌ട്രീം അമോലെഡ് ഡിസ്‌പ്ലെയാണുള്ളത്. 5,200 നിറ്റ്‌സ് ആണ് പീക്ക് ബ്രൈറ്റ്‌നസ്, 144 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. സ്‌ക്രീനിന് കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 7i സുരക്ഷ നല്‍കിയിരിക്കുന്നു. 68 വാട്‌സ് ചാര്‍ജിംഗ് വേഗമുള്ള 7,000 എംഎഎച്ച് സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയാണ് മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷന്‍ ഫോണിലുള്ളത്. 7.99 എംഎം കട്ടി വരുന്ന ഈ ഫോണിന് 193 ഗ്രാമാണ് ഭാരം. ഡോള്‍ഫി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ പിന്തുണയുണ്ട്.
സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 4 പ്രൊസസറിലുള്ള മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷന്‍ ഹാന്‍ഡ്‌സെറ്റ് 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും വാഗ്‌ദാനം ചെയ്യുന്നു. ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐയിലാണ് ഫോണിന്‍റെ പ്രവര്‍ത്തനം. മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷന് മൂന്ന് ഒഎസ് അപ്‌ഗ്രേഡുകളും അഞ്ച് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും മോട്ടോറോള നല്‍കുന്നു.
മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷന്‍ ക്യാമറ, വില
ക്യാമറ വിഭാഗത്തിലേക്ക് വന്നാല്‍, മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷന്‍ 50-മെഗാപിക്‌സലിന്‍റെ സോണി ലൈറ്റിയ 710 സെന്‍സര്‍ സഹിതമുള്ള സ്‌മാര്‍ട്ട്‌ഫോണാണ്. ഒഐഎസ് പിന്തുണ ഇതിനൊപ്പമുണ്ട്. 13എംപി അള്‍ട്രാവൈഡ് ക്യാമറ, 32എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഫീച്ചറുകള്‍. എഐ ഇമേജ് സ്റ്റുഡിയോ, സ്‌കെച്ച് ടു ഇമേജ്, സ്റ്റൈല്‍ സിങ്ക്, ടെക്‌സ്റ്റ് ടു സ്റ്റിക്കര്‍, അവതാര്‍ ക്രിയേഷന്‍ എന്നീ ടൂളുകളുള്ള മോട്ടോ എഐ 2.0യും മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷന്‍ സ്‌മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാം. മൂന്ന് സ്റ്റോറേജ് വേരിയന്‍റുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 8 ജിബി/128 ജിബി വേരിയന്‍റിന് 26,999 രൂപയും 8 ജിബി/256 വേരിയന്‍റിന് 29,999 രൂപയും 12 ജിബി/256 ജിബി വേരിയന്‍റിന് 32,999 രൂപയുമാണ് വില. മൂന്ന് നിറങ്ങളില്‍ ലഭ്യമാവുന്ന മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷന്‍ മാര്‍ച്ച് 12 മുതല്‍ ഫ്ലിപ്‌കാര്‍ട്ടില്‍ ലഭ്യമാകും.

