നിങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്കര്‍മാര്‍ തട്ടിയെടുത്തോ?

By Web TeamFirst Published Sep 29, 2018, 6:22 PM IST
Highlights

കഴിഞ്ഞ ദിവസങ്ങളില്‍ അസാധാരണമായി ചിലത് സംഭവിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അക്കൌണ്ടും പ്രശ്നത്തിലാണെന്ന് സംശയിക്കണം

ദില്ലി: ഫേസ്ബുക്ക് അംഗങ്ങളായി അഞ്ച് കോടിയാളുകളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഇങ്ങനെയൊരു സുരക്ഷാ വീഴ്ചയെ കുറിച്ച് ഫേസ്ബുക്ക് വെളിപ്പെടുത്തിയത്. ഫേസ്ബുക്കിന്‍റെ ഭാഗത്ത് സംബന്ധിച്ച വന്‍ സുരക്ഷാവീഴ്ച മുതലെടുത്ത് ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറിയെന്നാണ് വിവരം.

എന്നാല്‍ ഈ അഞ്ചുകോടി അക്കൌണ്ടുകളില്‍ തന്‍റെ അക്കൌണ്ടും പെട്ടിട്ടുണ്ടോ എന്ന സംശയം എല്ലാവരിലും ഉണ്ടാകും. ഇതിന് ഫേസ്ബുക്ക് വ്യക്തമായ ഉത്തരം നല്‍കുന്നില്ലെങ്കിലും. കഴിഞ്ഞ ദിവസങ്ങളില്‍ അസാധാരണമായി ചിലത് സംഭവിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അക്കൌണ്ടും പ്രശ്നത്തിലാണെന്ന് സംശയിക്കണം. അതായത് കഴിഞ്ഞ ദിവസം നിങ്ങളോട് ഫേസ്ബുക്ക് വീണ്ടും ലോഗിന്‍ ചെയ്ത് നിങ്ങളുടെ അക്കൌണ്ടില്‍ കയറാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അക്കൌണ്ടും പ്രശ്നത്തില്‍ പെട്ടിട്ടുണ്ട്. പിന്നീട് നിങ്ങളുടെ ന്യൂസ് ഫീഡില്‍ ഫേസ്ബുക്കിന്‍റെ ഒരു സന്ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അക്കൌണ്ടിലും ചില പ്രശ്നങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് അനുമാനിക്കാം.

ടെക് സൈറ്റ് വെര്‍ജിന്‍റെ റിപ്പോര്‍ട്ട് പ്രകാരം നിങ്ങള്‍ ഏതെല്ലാം അക്കൌണ്ടില്‍ ഫേസ്ബുക്ക് വഴി കയറിയിട്ടുണ്ടോ, അതായത് ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എല്ലാത്തിന്‍റെയും പാസ്വേര്‍ഡ് റീസെറ്റ് ചെയ്യുന്നത് നല്ലകാര്യമാണ്. 

ഫേസ്ബുക്ക് എപ്പോഴും ലോഗ്ഗ് ഇന്‍ ആയിരിക്കാന്‍ സഹായിക്കുന്ന 'ആക്‌സസ് ടോക്കന്‍' സംവിധാനത്തിലെ തകരാറാണ് ഹാക്കര്‍മാര്‍ക്ക് തുണയായത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഈ മാസം ആദ്യമാണ് അസാധാരണമായി ചില ഇടപെടലുകള്‍ ഫേസ്ബുക്ക് സുരക്ഷ വിഭാഗത്തിന്‍റെ ശ്രദ്ധയില്‍ എത്തിയതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.

"

click me!