ഇന്‍റര്‍നെറ്റ് പണം തട്ടിപ്പ്; 50 ശതമാനം പേര്‍ക്കും പണം തിരിച്ചുകിട്ടുന്നില്ല

By Web DeskFirst Published Jan 27, 2017, 10:46 AM IST
Highlights

ഇന്‍റര്‍നെറ്റ് തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്ന 50 ശതമാനത്തിലേറെപ്പേര്‍ക്കും നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടില്ലെന്ന് പഠനം. 52 ശതമാനം പേര്‍ക്കാണ് നഷ്ടപ്പെട്ട പണം ഒട്ടും തിരിച്ചുകിട്ടാത്തത് എന്നാണ് ഇന്‍റര്‍നെറ്റ് സെക്യൂരിറ്റി സ്ഥാപനം കാസ്പെരസ്കി ലാബ്സ് പറയുന്നത്. 

ലോകത്തിലെ സൈബര്‍ തട്ടിപ്പുകളിലെ കണക്ക് പ്രകാരം ഒരു ഇന്‍റര്‍നെറ്റ് ഉപയോക്താവിന് ശരാശരി 476 ഡോളര്‍ നഷ്ടപ്പെടുന്നുവെന്നാണ് കണക്ക്. സൈബര്‍ തട്ടിപ്പുകളില്‍ പെടുന്ന 10 പേരില്‍ ഒരാള്‍ക്ക് എന്ന കണക്കിന് 5000 ഡോളറിന് മുകളില്‍ നഷ്ടപ്പെട്ടതായി പഠനം പറയുന്നു.

പരിഷ്കരിക്കപ്പെടുന്ന ഇന്‍റര്‍നെറ്റ് പണമിടപാട് രീതികള്‍ക്ക് അനുസരിച്ച് ലക്ഷങ്ങളാണ് പുതുതായി സൈബര്‍ തട്ടിപ്പിന് ഇരയാകുന്നത് എന്നാണ് പഠനത്തില്‍ പറയുന്നത്. മാല്‍വെയറുകള്‍ ഉപയോഗിച്ച് ഒരു ഇന്‍റര്‍നെറ്റ് ഉപയോക്താവിന്‍റെ സ്വകാര്യപണമിടപാട് വിവരങ്ങള്‍ ചോര്‍ത്തുന്ന തരത്തിലാണ് ഇപ്പോള്‍ സൈബര്‍ പണം തട്ടിപ്പുകള്‍ കൂടുതലായി നടക്കുന്നത് എന്ന് പഠനം ഊന്നി പറയുന്നു.

പ്രത്യേകിച്ച് മാല്‍വെയര്‍ ആക്രമണങ്ങള്‍ ടെക്നോളജി വിദഗ്ധര്‍ നിറഞ്ഞിരിക്കുന്ന പ്രദേശങ്ങളില്‍ പോലും സൈബര്‍ തട്ടിപ്പുകള്‍ കൂടുവാന്‍ ഇടയാക്കിയിരിക്കുന്നു എന്നും പഠനം പറയുന്നു.

click me!