പുതിയ സ്മാർട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഉയർന്ന, ഇടത്തരം റേഞ്ചുകളിലുള്ള ഏതാനും ഫോണുകൾ പരിചയപ്പെടാം. സമീപകാലത്ത് വിലയിൽ കുറവുണ്ടായ ഫോണുകൾ ആണിവ.
സാംസങ് ഗാലക്സി എസ്8 പ്ലസ് - വിലയിൽ 9090 രൂപ കുറവ്
ആറ്
എൽ.ജി വി20 - വിലയിൽ 25000 രൂപ കുറവ്
കഴിഞ്ഞ ഡിസംബറിലാണ് 54999 രൂപ വിലയിൽ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയത്. സമീപകാലത്ത് 25000 രൂപയാണ് വിലകുറച്ചത്. 1440x2560 പിക്സൽ റെസല്യൂഷനിൽ 5.7 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്പ്ലേ, 160x1040 പിക്സൽ റൊസല്യൂഷനിൽ 2.1 ഇഞ്ച് സെക്കൻഡറി ഡിസ്പ്ലേ, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, 12 എം.പി, 8 എം.പി, മൊഡ്യൂൾ കാമറ, 5 എം.പി സെൽഫി കാമറ എന്നിവയും ഫോണിൻ്റെ പ്രത്യേകതയാണ്. എൽ.ജി വി20 ബി ആൻ്റ് ഒ ഓഡിയോ സപ്പോർട്ട്, 3200 എം.എ.എച്ച് ബാറ്ററി സപ്പോർട്ട് എന്നിവയും ഫോണിൻ്റെ ബലമാണ്.
വിവോ വി 5 പ്ലസ് - വിലയിൽ 4000 രൂപ കുറവ്
വിപണിയിൽ ഇറങ്ങി ആറ് മാസം കഴിഞ്ഞപ്പോൾ വി 5 പ്ലസ് ഫോണിന് 4000 രൂപയാണ് കുറഞ്ഞത്. ലോഞ്ചിങ് സമയത്ത് 27980 രൂപ വിലയുള്ളത് ഇപ്പോൾ 22900 രൂപക്ക് ലഭിക്കും. മുൻവശത്ത് ഡ്യുവൽ സെൽഫി കാമറയാണ് പ്രധാന പ്രത്യേകത. ഇതിൽ ഒന്ന് സോണി ഐഎംഎക്സ് സെൻസറോട് കൂടിയ 20എംപി മൊഡ്യൂൾ കാമറയാണ്. മറ്റൊരു കാമറ 8എംപി മൊഡ്യൂൾ കാമറയും. എൽ.ഇ.ഡി ഫ്ലാഷോട് കൂടിയ 16എം.പി പിൻകാമറയുമുണ്ട്. 2ജിഗാഹെർട്സ് ഒക്ടകോർ ക്വാൾകോം സ്നാപ്ഡ്രാഗൺ 625 പ്രോസസർ, 5.5 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേ എന്നിവയുമുണ്ട്. 4 ജിബി റാം, 32 ജിബി ഇൻ്റേണൽ സ്റ്റോറേജ് ശേഷിയും 3055 എംഎച്ച് ബാറ്ററിയും ഫോണിനുണ്ട്.
സാംസങ് ഗാലക്സി എ7(2017) - വിലയിൽ 7590 രൂപ കുറവ്
33490 രൂപ വിലയിൽ വിപണിയിലറങ്ങിയ ഫോണിന് ഇപ്പോൾ വില 25900. 5.7 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, 1.9 ജിഗാഹെർട്സ് ഒക്ടാകോർ പ്രാസസർ, 3 ജിബി റാം, 32 ജിബി സ്റ്റോറേജ് എന്നിവ ഫോണിനുണ്ട്. മുൻ, പിൻകാമറകൾക്ക് 16 എംപി ക്വാളിറ്റിയും ബാറ്ററി ശേഷി 3600 എംഎഎച്ചുമാണ്. ആൻഡ്രോയ്ഡ് 6.0 മാർഷ്മാലോ ഒാപ്പറേറ്റിങ് സിസ്റ്റം ആണ് ഫോണിനുള്ളത്.
നുബിയ ഇസഡ് 11 - വിലയിൽ 4000 രൂപ കുറവ്
ഇസഡ്.ടി.ഇയുടെ നുബിയ ഇസഡ് 11 കഴിഞ്ഞ ഡിസംബറിൽ 29999 രൂപ വിലയിലാണ് വിപണിയിലിറങ്ങിയത്. ഇപ്പോൾ വില 25999 രൂപ. 5.5 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്പ്ലേ, ആൻഡ്രോയ്ഡ് 6.0 മാർഷ്മാലോ ഒാപ്പറേറ്റിങ് സിസ്റ്റം, ക്വാഡ്കോർ ക്വാൾകോം സ്നാപ് ഡ്രാഗൺ 820 പ്രോസസർ, 6 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയാണ് ഫോണിൻ്റെ സവിശേഷതകൾ. 16 എംപി പിൻകാമറ, 8 എംപി മുൻകാമറ, ബാറ്ററി ശേഷി 3000 എം.എ.എച്ച്.
സാംസങ് ഗാലക്സി എ5 (2017) - വിലയിൽ 6000 രൂപ കുറവ്
28900 രൂപ വിലയിൽ വിപണിയിൽ ഇറങ്ങിയ ഫോണിന് ഇപ്പോൾ വില 22900. ആൻഡ്രോയ്ഡ് 6.0 മാർഷ്മാലോ ഒാപ്പറേറ്റിങ് സിസ്റ്റം, 5.2 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്േപ്ല, 1.9 ജിഗാഹെർട്സ് ഒക്ടകോർ പ്രോസസർ, 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, 16 എം.പിയിൽ മുൻ, പിൻകാമറകൾ, 3000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിൻ്റെ മറ്റ് സവിശേഷതകൾ.
നുബിയ ഇസഡ് 17 മിനി - വിലയിൽ 3000 രൂപ കുറവ്
21899 രൂപ വിലയിൽ വിപണിയിലെത്തിയ ഫോണിന് ഇപ്പോൾ 18899 രൂപ. 5.2 ഫുൾ എച്ച്. ഡി ഡിസ്പ്ലേ, ഒക്ടകോർ ക്വാൾകോം 652 പ്രോസസർ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, ആൻഡ്രോയ്ഡ് 6.0 മാർഷ്മാലോ ഒാപ്പറേറ്റിങ് സിസ്റ്റം, 2950 എംഎഎച്ച് ബാറ്ററി, ഡ്യുയൽ റിയർ കാമറ സൗകര്യങ്ങളും ഫോണിനുണ്ട്.