
സെപ്തംബര്‍ മാസത്തില്‍ എത്തുന്ന ഐഫോണ്‍ 8 ആണ് ഇപ്പോള്‍ ടെക് ലോകത്തെ വര്‍ത്തമാനം. ഐഫോണ്‍ 8ന്‍റെ പ്രത്യേകതകള്‍ ഇതിനകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.
Read More: ഐഫോണിന്‍റെ പുതിയ അവതാരം
എങ്കിലും വിലയാണ് എല്ലാവര്‍ക്കും അറിയേണ്ടയിരുന്നത്. ഇത് സംബന്ധിച്ച സൂചനകളാണ് ഇപ്പോള്‍ ചില പാശ്ചാത്വ ടെക് മാധ്യമങ്ങള്‍ നല്‍കുന്നത്.
വില സംബന്ധിച്ച് ആദ്യം കേട്ട വാര്‍ത്തകള്‍ ശരിയല്ലെന്നാണ് ഇവരുടെ അഭിപ്രായം. അടിമുടി മാറ്റത്തോടെ എത്തുന്ന ഐഫോണ്‍8ന് ഏകദേശം 1400 ഡോളര്‍ ആയിരിക്കും എന്നായിരുന്നു വാര്‍ത്ത.
Read More: ആപ്പിള്‍ ഐഫോണ്‍ 8 ഇതാ ഇങ്ങനെയിരിക്കും.!
പഴയ മോഡലുകളുടെ യാതൊരു ഛായയുമില്ലാതെ, പൂര്‍ണ്ണമായും പുതുക്കി നിര്‍മിക്കുന്ന ഫോണായതിനാലായിരിക്കുമത്രെ ഇത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫോണിന് 999 ഡോളര്‍ ആയിരിക്കും തുടക്ക വില എന്നാണ് പുതിയ വാര്‍ത്ത.
Read More: ആപ്പിള്‍ ഐഫോണ്‍ 8 പ്രത്യേകതകള്‍ പുറത്ത്
ഇപ്പോള്‍ ഉള്ള ഐഫോണ്‍ 7/7 പ്ലസ് എന്നീ മോഡലുകള്‍ക്കു പകരം ഐഫോണ്‍ 7s/7s പ്ലസ് എന്നു രണ്ടു മോഡലുകളും ഉള്‍പ്പടെ മൂന്നു മോഡലുകളായിരിക്കും വിപണിയിലെത്തിക്കുക എന്നാണ് വാര്‍ത്തകള്‍. നിലവില്‍ ഐഫോണ്‍ 7 തുടക്ക മോഡലിന്‍റെ വില 649 ഡോളറാണ്. 7പ്ലസിന്റെ തുടക്ക വില 769 ഡോളറും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam