
പണം തികയാത്തതുകൊണ്ട് ലാപ്ടോപ് വാങ്ങാനുള്ള ആഗ്രഹം പോക്കറ്റിലിട്ട് നടക്കുകയാണോ. ആഗ്രഹം മാറ്റിവെക്കുംമുമ്പ് നിങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ് ലഭ്യമാണോ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. 25000 രൂപയ്ക്ക് മുകളിൽ മാത്രമേ ലാപ്ടോപ് ലഭ്യമാകൂ എന്ന് ധരിച്ചെങ്കിൽ തെറ്റി.
പ്രത്യേകതകൾ അൽപ്പം കുറഞ്ഞാലും 20000 രൂപയിൽ കുറഞ്ഞ തുകക്കും വിപണിയിൽ ഒട്ടേറെ ലാപ്ടോപുകൾ ലഭ്യമാണ്. ചിലത് മാറ്റങ്ങൾക്ക് വിധേയമാക്കാമെങ്കിൽ ചിലതിന് ഉയർന്ന വിലയിൽ വാങ്ങുന്നവയുടെ ഗുണവിശേഷങ്ങൾ ഉണ്ടാകില്ല.
20000രൂപയിൽ താഴെ വിലയുള്ള ഏതാനും ലാപ്ടോപ്പുകൾ:
ലാവ ഹീലിയം 14
വില 14999 രൂപ. ഇൻ്റലിൻ്റെയും മൈക്രോസോഫ്റ്റിൻ്റെയും സഹകരണതേതാടെ ലാവ കമ്പനി പുറത്തിറക്കിയ ആദ്യ ലാപ് ആണിത്. 1.44 GHz ക്വാഡ്കോർ ഇൻറൽ പ്രോസസർ ആണിതിന്. ഇൻറൽ എച്ച്.ഡി ഗ്രാഫിക്സും ഇതിൽ ലഭ്യം. വിൻഡോസ് 10 ആണ് ഒ.എസ്. 2 ജിബി എൽപിഡിഡിആർ3 റാമും 32 ജിബി ഇൻ്റേണൽ സ്റ്റോറേജും 128 ജിബി എക്സ്പാൻറബിൾ മെമ്മറി സൗകര്യവും ലഭ്യം. 14.1 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്പ്ലേ, 10000mAh ബാറ്ററി, 2 മെഗാപിക്സൽ ഹൈഡെഫിനിഷൻ വെബ്കാം എന്നിവയും ഇതിനുണ്ട്. വൈഫൈ, ബ്ലൂടൂത്ത്, യു.എസ്.ബി 3.0, യു.എസ്.ബി 2.0, മിനി എച്ച്ഡിഎംഐ പോട്സ് എന്നിവയും ലാവക്കുണ്ട്.
ഐബാള്‍ കോംബുക്ക് ഐ360
വില 12999. 360 ഡിഗ്രിയിൽ തിരിക്കാവുന്ന ടച്ച് സ്ക്രീൻ സൗകര്യമുള്ള ലാപ്. 1.84 GHz ക്വാഡ്കോർ പ്രോസസർ, 2 ജിബി റാം, 32 ജി.ബി ഇൻ്റേണൽ സ്റ്റോറേജ്, 64 ജി.ബി എക്സ്പാൻറബിൾ മെമ്മറി എന്നിവ ഇതിൻ്റെ പ്രത്യേകത. വിൻഡോസ് 10 ഒ.എസിൽ ആണ് പ്രവർത്തിക്കുന്നത്. 11.6 ഇഞ്ച് മൾട്ടി ടച്ച് എച്ച്ഡി സിസ്പ്ലേ, വൈഫൈ, ബ്ലൂടൂത്ത്, എച്ച്.ഡി.എം.െഎ, യു.എസ്.ബി കണക്ടിവിറ്റി, 10000 mAh ബാറ്ററി എന്നിവയും പ്രത്യേകതകളാണ്.
ആസ്പെയര്‍ ഇഎസ്
വില 16,999. വിൻഡോസ് 10 ആണ് ഹോം ഒാപ്പറേറ്റിങ് സിസ്റ്റം. 11.6-ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേ, 2GHz ഡ്യുവൽകോർ ഇൻ്റൽ സെലിറോൺ പ്രോസസർ, എച്ച്.ഡി ഗ്രാഫിക്സ്. 4ജിബി റാമും 32 ജിബി സ്റ്റോറേജും എക്സ്പാൻ്റബിൾ മെമ്മറി സൗകര്യവുമുണ്ട് വൈഫൈ, ബ്ലൂടൂത്ത്, യു.എസ്.ബി 2.0, യു.എസ്.ബി 3.0, മിനി എച്ച്ഡിഎംഐ കണക്ടിവിറ്റി സൗകര്യങ്ങളും ലഭ്യം.
ലെനോവ ഐഡിയപാഡ് 320
വില 17800. NVIDIA GeForce 940MX വരെയുള്ള അഡ്വാൻസ്ഡ് ഗ്രാഫിക്സ്, ഒാഫ് ദ ലൈൻ പ്രോസസിങ് എന്നിവ അവകാശപ്പെടുന്നു. 15 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, വിൻഡോസ് 10 എന്നിവ പ്രത്യേകതകൾ. ഇൻറൽ കോർ ഐ 7 പ്രോസസർ, 4 ജിബി റാമും 500 ജിബി സ്റ്റോറേജും. അഞ്ച് മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
വണ്‍ 14
വില 17990. വിൻഡോസ് 10, 14-ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, 1.6GHz ഇൻറൽ ബ്രാസ്വെൽ സെൽറോൺ പ്രോസസർ എന്നിവ പ്രത്യേകതകൾ. 2 ജിബി റാമും 500 ജിബി ഇൻബിൽട്ട് സ്റ്റോറേജ്, എക്സ്പാൻറബിൾ മെമ്മറി സൗകര്യങ്ങൾ ലഭ്യം. 1.8കി.ഗ്രാം ഭാരം വരുന്ന ലാപിന് മൂന്നര മണിക്കൂർ ബാറ്ററി ബാക്കപ്പും ലഭിക്കും.
മൈക്രോമാക്സ് ക്യാന്‍വാസ് ലാപ്പ്ബുക്ക് എല്‍1160
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഇൗ ലാപടോപ്പിന് വില 10,499. വിലയിൽ കുറവുണ്ടെങ്കിലും വിൻഡോസ് 10 തന്നെയാണ് ഒ.എസ്. 11.6- ഇഞ്ച് ഡിസ്േപ്ല, ഇൻറൽ ആറ്റം ക്വാഡ്കോർ പ്രോസസർ, 2 ജിബി റാം, 32ജിബി എക്സ്പാൻറബിൾ സ്റ്റോറേജ് എന്നിവയാണ് പ്രത്യേകതകൾ. ബാറ്ററിയുടെ ശേഷി 4100mAh.
വണ്‍10 എസ് 1002- 15എസ് 1002
വില 14,990, തിരിക്കാവുന്ന ഡിസ്പ്ലേ, വിൻഡോസ് 8.1 ഒ.എസ്, വിൻഡോസ് 10 ആക്കി അപ്ഗ്രേഡ് ചെയ്യാനും സാധിക്കും. 10.1-ഇഞ്ച് WXGA ഡിസ്േപ്ല, ഇൻറൽ ആറ്റം Z3735F ക്വാഡ്കോർ പ്രോസസർ, 2ജിബി റാം, 8400mAh ബാറ്ററി.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam