ഐഫോണ്‍ ഉപയോഗിക്കുന്നയാളാണോ എന്നാല്‍ ചൈനയില്‍ സ്ഥാനക്കയറ്റമില്ല.!

By Web TeamFirst Published Dec 30, 2018, 9:52 AM IST
Highlights

യു.എസ് ഉപരോധം മറികടന്ന് ഇറാനുമായി ഇടപാടു നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വാവ്വേ കനേഡിയന്‍ സി.എഫ്.ഒ മെങ് വാന്‍ഷുവിന് ശക്തമായ പിന്തുണയാണ് കമ്പനി നല്‍കുന്നത്. 

ബിയജിംഗ്: ജീവനക്കാര്‍ ഐഫോണ്‍ ഉപയോഗിച്ചാല്‍ സ്ഥാനക്കയറ്റം നല്‍കില്ലെന്ന് അറിയിച്ച് ചൈനീസ് കമ്പനി വാവ്വേ. ഇത് പ്രകാരം ഐഫോണ്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിച്ചിരിക്കുകയാണ് ഇവര്‍. കൂടാതെ,  ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങളും മറ്റും ലഭിക്കില്ലെന്നും കൂടി ഈ കമ്പനി അറിയിച്ചുവെന്നാണ് ക്വാര്‍ട്സ് ആടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യു.എസ് ഉപരോധം മറികടന്ന് ഇറാനുമായി ഇടപാടു നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വാവ്വേ കനേഡിയന്‍ സി.എഫ്.ഒ മെങ് വാന്‍ഷുവിന് ശക്തമായ പിന്തുണയാണ് കമ്പനി നല്‍കുന്നത്. മെങ് വാന്‍ഷു ഡിസംബര്‍ ഒന്നിനാണ് അറസ്റ്റിലായത്. യു.എസ് ഉപരോധം മറികടന്ന് ഇറാനുമായി ഇടപാടു നടത്തിയെന്ന പേരിലാണ് യു.എസിന്റെ നീക്കം. 

യു.എസിന്‍റെ നിര്‍ദേശ പ്രകാരം കനേഡിയയില്‍ വച്ചാണ് മെങ് അറസ്റ്റിലായത്. അറസ്റ്റിനെ ശക്തമായി അപലപിച്ച് ചൈന രംഗത്തെത്തിയിരുന്നു. തുടർന്ന്, ചൈനീസ് കമ്പനികള്‍ അമേരിക്കന്‍ കമ്പനികളെ ബഹിഷ്‌കരിക്കാനും തുടങ്ങി. 

ചില ചൈനീസ് കമ്പനികള്‍ ഐഫോണ്‍ ഒഴിവാക്കി വാവ്വേ ഫോണ്‍ വാങ്ങുന്ന മാനേജ്മെന്‍റ്  ജീവനക്കാര്‍ക്ക് 50 ശതമാനം തുകയും, മറ്റുള്ളവര്‍ക്ക് 20 ശതമാന തുകയും അനുവദിക്കും.  ആപ്പിള്‍ ഫോണോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ചില കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയെന്നും സൂചനയുണ്ട്.

click me!