പണമിടപാടുകള്‍ക്ക് ഇനി ആധാര്‍ ആപ്പ്

By Web DeskFirst Published Dec 25, 2016, 5:52 AM IST
Highlights

ദില്ലി: ഡിജിറ്റല്‍ പണമിടപാടുകള്‍ ഇടപാടുകള്‍ ലളിതമാക്കാന്‍ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ പേമെന്റ്‌ ആപ്പ്‌ എന്നാണ്‌ എുതിയ പദ്ധതിയുടെ പേര്‌. പുതിയ ആപ്പ്‌  വ്യാപകമാകുന്നതോടെ പ്ലാസ്‌റ്റിക്‌ കാര്‍ഡുകളും പോയിന്‍റ് ഓഫ്‌ സെയില്‍ മെഷീനുകളും ഒരു പരിധിവരെ കുറയ്‌ക്കാനാകുമെന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇടപാടുകള്‍ നടത്തുമ്പോഴുള്ള സര്‍വീസ്‌ ചാര്‍ജും ആധാര്‍ ആപ്പ്‌ വഴി ഉണ്ടാകുകയില്ല.

ആപ്പ്‌ വഴി കമ്മീഷന്‍ ചാര്‍ജുകള്‍ ഇല്ലാതാക്കാനാണു നീക്കം. ക്രിസ്‌മസ്‌ സമ്മാനമായി ഇന്ന്‌ ആപ്പ്‌ പുറത്തിറങ്ങും. സ്വഛ്‌ ഭാരത്‌, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളുടെ ഭാഗമായി പുതിയ ശൗചാലയ ആപ്പ്‌ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ടോയ്‌ലെറ്റ്‌ ലൊക്കേറ്റര്‍ എന്ന ആപ്പ്‌ വൃത്തിയുളളതും സമീപത്തുള്ളതുമായ ഉപയോഗ്യമായ മൂത്രപ്പുരയും വിശ്രമമുറിയും കണ്ടു പിടിക്കുന്നതിനാണ്‌.

കച്ചവടക്കാര്‍ ആധാര്‍ ആപ്പ്‌ ഗൂഗിള്‍ പ്ലെസ്‌റ്റോറില്‍നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യുക. സ്വന്തം ആധാര്‍ വിവരങ്ങള്‍ നല്‍കി ആപ്പില്‍ രജിസ്‌റ്റര്‍ ചെയ്‌ത ശേഷം മൊബൈലുമായി ഒരു ഫിംഗര്‍പ്രിന്റ്‌ റീഡര്‍ ഘടിപ്പിക്കണം. 2,000 രൂപ മുതലുള്ള ഫിംഗര്‍ പ്രിന്‍റ് റീഡറുകള്‍ വിപണിയില്‍ ലഭ്യമാണ്‌. ബാങ്കുമായി ആധാര്‍ കാര്‍ഡ്‌ ബന്ധിപ്പിച്ച ആര്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം. സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ ഈ സംവിധാനം വരുന്നതോടെ പേടിഎം പോലുള്ള ഇ-വാലറ്റുകള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

click me!