
ദില്ലി: നേട്ടങ്ങളും കോട്ടങ്ങളും നിറഞ്ഞ വർഷമായിരുന്നു ഐഎസ്ആർഓയിക്ക് 2016. സാങ്കേതിക വിദ്യയുടെ വളർച്ചയിൽ വിജയങ്ങൾ കൈവരിച്ചപ്പോൾ നിയമപോരാട്ടങ്ങളിൽ ഏറ്റുവാങ്ങേണ്ടി വന്നത് പരാജയമാണ്.
20 ഉപഗ്രങ്ങൾ ഒരേസമയം വിക്ഷേപിച്ചതും സാറ്റ്ലൈറ്റ് നാവിഗേഷൻ സിസ്റ്റം പ്രവർത്തവനക്ഷമാക്കിയതും റീയൂസബിൾ ലോഞ്ച് വെഹിക്കിളിന്‍റെയും, സ്ക്രാം ജെറ്റ് എൻജിന്‍റെ പരീക്ഷണ വിജയവുമെല്ലാം ഐ.എസ്.ആർ.ഒയി ക്ക്കഴിഞ്ഞ വർഷംതിളക്കമേറിയ നേട്ടങ്ങളായി.
33 ഉപഗ്രങ്ങളാണ് ഐ.എസ്.ആർ.ഓ 2016 ൽ ഭ്രമണപഥത്തിൽ എത്തിച്ചത് അതിൽ 32 ഉപഗ്രങ്ങൾ ഇന്ത്യൻ റോക്കറ്റുകളിലും ഒരെണ്ണം ഫ്രഞ്ച് കമ്പനിയായ ഏരിയൻസ് പേസിന്റെ റോക്കറ്റിലുമായിരുന്നു.
ഈ തിളക്കത്തിനിടയിലും ബാംഗ്ലൂർ ആസ്ഥാനമായുള്ള ദേവാസ് മൾട്ടീമീഡിയ പ്രൈവറ്റ് ലിമിറ്റഡും ഐ. എസ്. ആർ. ഓ യുടെ ആൻഡ്രിക്സ് കോർപറേഷനും തമ്മിലുണ്ടായ കേസിൽ തോറ്റത് ഐഎസ്ആർഒക്ക് കഴിഞ്ഞ വർഷം തിരിച്ചടിയായി.
സ്പേസ് -സാറ്റ് ലൈറ്റ് കരാർ റദ്ദാക്കിയ കേസിലായിരുന്നു തോൽവി. ഒരു റോക്കറ്റിൽ 83 ഉപഗ്രങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ ലക്ഷ്യമിടുകയാണ് ഐ.എസ്.ആർ.ഒ ഇതോടൊപ്പം നാലുടൺ ശേഷിയുള്ള ജിഎസ്എൽവി റോക്കറ്റും പരീക്ഷിക്കാനൊരുങ്ങുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam