ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു! ഫേസ്ബുക്ക് പഴഞ്ചനായെന്ന് മറ്റൊരു ലോകരാഷ്ട്രം കൂടി; ഉപയോക്താക്കൾ കുറയുന്നു

Published : Aug 20, 2022, 06:14 AM IST
ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു! ഫേസ്ബുക്ക് പഴഞ്ചനായെന്ന് മറ്റൊരു ലോകരാഷ്ട്രം കൂടി; ഉപയോക്താക്കൾ കുറയുന്നു

Synopsis

കൊറിയ ഇൻഫർമേഷൻ സൊസൈറ്റി ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 25 നും 38 നും ഇടയിൽ പ്രായമുള്ള  ഉപയോക്താക്കളുടെ നിരക്ക് 2021ൽ 27 ശതമാനമാണ്.   2017 ൽ ഇത് 48.6 ശതമാനമായിരുന്നു എന്നോർക്കണം.

ഫേസ്ബുക്ക് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. ദക്ഷിണ കൊറിയയിലെ ഉപഭോക്താക്കളുടെ എണ്ണത്തിൽ 25 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണത്തിലാണ് ഈ ഇടിവ് സംഭവിച്ചിരിക്കുന്നതെന്ന് വ്യവസായ വിശകലന റിപ്പോർട്ട് പറയുന്നു.പ്രാദേശിക ഡേറ്റാ ട്രാക്കറായ ഐജിഎവർ‍ക്സ് ( IGAworks) ന്റെ ഡേറ്റാ അനാലിസിസ് യൂണിറ്റായ മൊബൈൽ ഇൻഡെക്‌സ് പ്രകാരം 2020ൽ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 1.48 കോടിയായിരുന്നു. ഇതാണ് കഴിഞ്ഞ മാസം ഇത് 1.1 കോടിയായി ഇടിഞ്ഞത്.ഗൂഗിളിന്റെയും ആപ്പിളിന്റെയും മൊബൈൽ ആപ്പ് സ്റ്റോറുകളിൽ നിന്നുള്ള ഡാറ്റ  അടിസ്ഥാനത്തിലാണ് കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ പുതിയ തലമുറയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ഇടിവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൊറിയ ഇൻഫർമേഷൻ സൊസൈറ്റി ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 25 നും 38 നും ഇടയിൽ പ്രായമുള്ള  ഉപയോക്താക്കളുടെ നിരക്ക് 2021ൽ 27 ശതമാനമാണ്.   2017 ൽ ഇത് 48.6 ശതമാനമായിരുന്നു എന്നോർക്കണം.

ഇനി ഡെലിവറി പറപറന്നെത്തും; ഡ്രോൺ ഡെലിവറിക്കൊപ്പം ഫ്ലിപ്കാർട്ട് കൈ കോർക്കുന്നു, അറിയാം സവിശേഷത‌കൾ

നേരത്തെ പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട  കണക്കുകൾ പ്രകാരം യുഎസിലെ ഫേ‌സ്ബുക്ക് ഉപഭോക്താക്കളിലെ 13-17 വയസ് വരെ പ്രായമുള്ള കൗമാരക്കാരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായതായി പറഞ്ഞിരുന്നു. 2014-15 സമയത്ത് ഫേ‌സ്ബുക്കിൽ 71 ശതമാനം കൗമാരക്കാരുണ്ടായിരുന്നു. 2022 ആയപ്പോഴേക്കുമത് 32 ശതമാനമായി കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കിയിരുന്നു. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിനാണ് ഇപ്പോൾ ഡിമാൻഡ്. ഇൻസ്റ്റഗ്രാം , ഫേ‌സ്ബുക്ക്, സ്നാപ്പ് ചാറ്റ് എന്നിവയിൽ ഉള്ളതിനെക്കാൽ കൂടുതൽ കൗമാരക്കാർ ടിക്ക് ടോക്കിലാണ് ഉള്ളത്. 67 ശതമാനം കൗമാരക്കാരും ടിക്ക്ടോക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ തന്നെ 16 ശതമാനം പേരും ടിക്ക്ടോക്ക് ഉപയോഗിക്കുന്നവരാണ്.മാത്രമല്ല യൂട്യൂബ് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. കൗമാരക്കാരായ ഉപയോക്താക്കളുടെ എണ്ണം നോക്കിയാലും യൂട്യൂബാണ് മുന്നിൽ.  95 ശതമാനം കൗമാരക്കാരായ ഉപയോക്താക്കളാണ് യൂട്യൂബിലുള്ളത് . 67 ശതമാനം കൗമാരക്കാരായ ഉപഭോക്താക്കളുള്ള ടിക് ടോക്ക് ഈ പട്ടികയിൽ രണ്ടാമതാണ്.  ഇതിന്റെ പിന്നിലാണ് ഇൻസ്റ്റാഗ്രാമിന്റെയും സ്‌നാപ്ചാറ്റിന്റെയും സ്ഥാനം. കൗമാരക്കാരായവരിൽ പത്തിൽ ആറ് പേരും ഇൻസ്റ്റാഗ്രാമും സ്‌നാപ്ചാറ്റും ഉപയോഗിക്കുന്നുണ്ട്. ഇതിന് പിന്നിലാണ് ഫേസ്ബുക്കുള്ളത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നത് 32 ശതമാനം കൗമാരക്കാരാണ്. ഇതിന് പിന്നിലായി തന്നെ ട്വിറ്റർ, ട്വിച്ച്, വാട്‌സാപ്പ് തുടങ്ങിവയുമുണ്ട്.

പണവുമായി എംഎൽഎംമാർ പിടിയിൽ; ജാർഖണ്ഡിലും അട്ടിമറി നീക്കം? ബിജെപിക്കെതിരെ കോൺഗ്രസ്; ഇന്ന് അടിയന്തരയോഗം വിളിച്ചു

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്