
മൊബൈൽ സേവനദാതാവായ ടെലിനോറിനെ എയർടെൽ ഏറ്റെടുക്കുന്നു. എത്ര തുകയ്ക്കാണ് ഏറ്റെടുക്കൽ എന്ന് വ്യക്തമല്ല. റിലയൻസ് ജിയോയിൽ നിന്ന് ഉയരുന്ന മത്സരം ഒഴിവാക്കാനാണ് എയർടെല്ലിന്‍റെ നീക്കം. ഏഴ് സര്‍ക്കിളുകളിലെ സേവനങ്ങളാണ് ഏയര്‍ടെല്‍ ഏറ്റെടുക്കുന്നത് എന്നാണ് വിവരം.
അടുത്തിടെ ഐഡയയില്‍ ലയിക്കാന്‍ വോഡഫോണ്‍ തീരുമാനം എടുത്തിരുന്നു. ജിയോ വന്നതോടെ ഇന്ത്യന്‍ ടെലികോം മേഖലയില്‍ 20 വര്‍ഷമായി തുടര്‍ന്ന അപ്രമാഥിത്വം ഏയര്‍ടെല്ലിന് നഷ്ടമായിരുന്നു.
ഏഴ് ടെലികോം സര്‍ക്കിളുകളിലാണ് ടെലിനൂര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യ കൂടിയ സ്ഥലങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ടെലിനോറിനെ ഏറ്റെടുക്കല്‍ ഏയര്‍ടെല്ലിന് സഹായകരമാകും എന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam