
ദില്ലി: രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ നിശബ്‌ദമായി ഡാറ്റാ പ്ലാനുകളില്‍ മാറ്റം വരുത്തുന്നു. 30 ദിവസം വാലിഡിറ്റിയോട് കൂടിയുള്ള രണ്ട് ഡാറ്റാ-ഒണ്‍ലി പ്ലാനുകള്‍ ഭാരതി എയര്‍ടെല്‍ നിര്‍ത്തലാക്കിയതായി ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്‌തു. ഒടിടി ആനുകൂല്യങ്ങള്‍ സഹിതം ലഭിച്ചിരുന്ന 121 രൂപ, 181 രൂപ പ്രീപെയ്‌ഡ് പ്ലാനുകളാണ് എയര്‍ടെല്‍ പിന്‍വലിച്ചത്. നിലവിലുള്ള റീചാര്‍ജ് പ്ലാനുകളിലെ ഡാറ്റ ടോപ്പ് അപ്പ് ചെയ്യുന്നതിന് ഈ രണ്ട് പ്ലാനുകളും എയര്‍ടെല്‍ ഉപഭോക്താക്കള്‍ ഉപയോഗിച്ചിരുന്നു. അതിവേഗ ഡാറ്റ ഈ എയര്‍ടെല്‍ 121 രൂപ, 181 രൂപ പ്ലാനുകള്‍ വാഗ്‌ദാനം ചെയ്‌തിരുന്നു.
എയര്‍ടെല്‍ താങ്ക്സ് ആപ്പ് വഴി റീചാര്‍ജ് ചെയ്യുമ്പോള്‍ 121 രൂപയുടെ പ്രീപെയ്‌ഡ് പ്ലാന്‍ ആകെ 8 ജിബി ഡാറ്റയാണ് (6 ജിബി ബേസ് + 2 ജിബി അധിക ഡാറ്റ) ഉപയോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. മുപ്പത് ദിവസമായിരുന്നു ഈ റീചാര്‍ജ് പ്ലാനിന്‍റെ കാലാവധി. അതേസമയം, എയര്‍ടെല്‍ 181 രൂപ പ്ലാന്‍ 15 ജിബി ഡാറ്റ 30 ദിവസത്തേക്ക് നല്‍കിയിരുന്നു. എയര്‍ടെല്‍ എക്‌സ്‌ട്രീം പ്ലേയുടെ പ്രീമിയം സബ്‌സ്‌ക്രിപ്ഷനും മുപ്പത് ദിവസം 181 രൂപ പ്ലാനില്‍ നല്‍കിയിരുന്നു. നെറ്റ്‌ഫ്ലിക്‌സ്, ജിയോഹോട്‌സ്റ്റാര്‍, സോണിലിവ് തുടങ്ങി 25-ലധികം ഒടിടിയിലേക്കുള്ള ആക്‌സസ് ഇതിലൂടെ ലഭിച്ചിരുന്നു. 30 ദിവസം വാലിഡിറ്റിയിലുള്ള രണ്ട് പ്ലാനുകള്‍ ഒഴിവാക്കിയതോടെ എയര്‍ടെല്‍ ഇപ്പോള്‍ നല്‍കുന്ന റീചാര്‍ജ് ഓപ്ഷനുകള്‍ 100, 161, 195, 361 രൂപയുടേതാണ്.
121 രൂപയുടെ ഡാറ്റ പായ്ക്ക് നീക്കം ചെയ്‌തതോടെ എയര്‍ടെല്‍ താങ്ക്സ് ആപ്പില്‍ എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്ന പായ്ക്കുകളുടെയും പ്ലാനുകളുടെയും എണ്ണം കുറഞ്ഞു. എയർടെൽ താങ്ക്സ് ആപ്പ് വഴി ഒരു ഉപഭോക്താവ് റീചാർജ് ചെയ്യുമ്പോള്‍ നിർദ്ദിഷ്‌ട പായ്ക്കുകളിൽ എയർടെൽ അധിക ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു. ഇപ്പോൾ 77 രൂപയുടെ ഡാറ്റ പായ്ക്ക് മാത്രമേ അത്തരമൊരു ആനുകൂല്യം നൽകുന്നുള്ളൂ എന്നാണ് ടെലികോം ടോക്കിന്‍റെ റിപ്പോര്‍ട്ട്. ഡാറ്റ മാത്രം ലഭിക്കുന്ന പ്ലാനുകള്‍ ലഭിക്കണമെങ്കില്‍ ഇനി എയര്‍ടെല്‍ വരിക്കാര്‍ മറ്റ് പ്ലാനുകള്‍ തിരഞ്ഞെടുക്കേണ്ടിവരും. 121 രൂപ, 181 രൂപ പ്ലാനുകള്‍ എയര്‍ടെല്‍ താങ്ക് ആപ്പില്‍ നിന്ന് നീക്കം ചെയ്‌തതായാണ് റിപ്പോര്‍ട്ട്.
ഇനി ഉപഭോക്താക്കൾക്ക് മറ്റ് റീചാര്‍ജ് പ്ലാനുകൾ തിരഞ്ഞെടുക്കേണ്ടിവരും. ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഡാറ്റ പ്ലാൻ 100 രൂപയുടേതാണ്. 30 ദിവസത്തെ വാലിഡിറ്റിയിൽ 6 ജിബി ഡാറ്റ ഇത് വാഗ്‌ദാനം ചെയ്യുന്നു. റീചാർജ് പ്ലാനിന്‍റെ കാലയളവില്‍ എയർടെൽ എക്‌സ്‌ട്രീം പ്ലേ സബ്‌സ്‌ക്രിപ്‌ഷന്‍റെ ഭാഗമായി സോണി ലൈവിലേക്കും മറ്റ് 20 ഒടിടി ആപ്പുകളിലേക്കും ആക്‌സസ് ലഭിക്കും.
കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് 161 രൂപയുടെ ഡാറ്റ പായ്ക്ക് ഉപയോഗിച്ച് റീചാർജ് ചെയ്യാം, ഇത് അതേ വാലിഡിറ്റി കാലയളവിൽ 12 ജിബി ഡാറ്റ വാഗ്‌ദാനം ചെയ്യും. 'ബെസ്റ്റ് ക്രിക്കറ്റ് പായ്ക്ക്' എന്നറിയപ്പെടുന്ന 195 രൂപയുടെ പായ്ക്കും എയർടെൽ നല്‍കുന്നുണ്ട്. ടെലികോം സേവന ദാതാവ് (ടിഎസ്‌പി) അനുസരിച്ച്, ഉപഭോക്താക്കൾക്ക് 12 ജിബി ഡാറ്റയും ഒരു മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈലിന്‍റെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. ഇതിൽ സൗജന്യ എയർടെൽ എക്‌സ്‌ട്രീം പ്ലേ സബ്‌സ്‌ക്രിപ്ഷനും ഉൾപ്പെടുന്നു. അവസാന 30 ദിവസത്തെ റീചാർജ് പ്ലാനിന്‍റെ വില 361 രൂപയാണ്. 30 ദിവസത്തേക്ക് ഉപഭോക്താക്കൾക്ക് 50 ജിബി ഡാറ്റ ലഭിക്കും. ക്വാട്ട പൂർത്തിയായതിന് ശേഷമുള്ള ഡാറ്റാ ഉപഭോഗത്തിന് ഓരോ എംബിക്കും 50 പൈസ എന്ന നിരക്കിൽ തുക ഈടാക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം