
ഏയര്‍ടെല്ലുമായി ചേര്‍ന്ന് ഇന്ത്യയില്‍ വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ എത്തിക്കാന്‍ ഗൂഗിള്‍. ഏയര്‍ടെല്ലിന്‍റെ 'എന്‍റെ ആദ്യ സ്മാര്‍ട്ട്ഫോണ്‍' എന്ന പദ്ധതിക്ക് കീഴിലാണ് ആന്‍ഡ്രോയിഡ് ഗോ 4ജി സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നത്. ആന്‍ഡ്രോയിഡ് ഓറിയോയിലായിരിക്കും ഫോണ്‍. ഇതില്‍ എയര്‍ടെല്‍ ടിവി, വിങ്ക് മ്യൂസിക്, മൈ എയര്‍ടെല്‍, ഉള്‍പ്പടെ നിരവധി ആപ്ലിക്കേഷനുകള്‍ ഫോണിലുണ്ടാവുമെന്നാണ് സൂചന.
ആന്‍ഡ്രോയിഡ് ഗോ എന്നത് 512 എംബി മുതല്‍ ഒരു ജിബി വരെ റാം ഉള്ള ഫോണുകളില്‍ സുഗമമായി പ്രവര്‍ത്തിക്കുന്നതിനായി പ്രത്യേകം രൂപകല്‍പന ചെയ്ത ആന്‍ഡ്രോയിഡ് പതിപ്പാണ്. ഈ ഓഎസില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആപ്ലിക്കേഷനകളാണ് ഉപയോഗിക്കുക.
യൂട്യൂബ് ഗോ, ഗൂഗിള്‍ മാപ്പ്‌സ് ഗോ, ഗൂഗിള്‍ ഗോ, ഗൂഗിള്‍ അസിസ്റ്റന്റ് ഗോ, ജിമെയില്‍ ഗോ, ജി ബോര്‍ഡ്, ഗൂഗിള്‍ പ്ലേ, ക്രോം, ഫയല്‍സ് ഗോ തുടങ്ങി നിരവധി ഗൂഗിള്‍ ആപ്ലിക്കേഷനുകളുടെ ആന്‍ഡ്രോയിഡ് ഗോ പതിപ്പ് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam