മിമോ വരുന്നു; ഏയര്‍ടെല്‍ ഇനി പറപറക്കും

By Web DeskFirst Published Sep 28, 2017, 6:12 PM IST
Highlights

ദില്ലി: 5ജി ആദ്യമവതരിപ്പിക്കുന്നത് ജിയോയും എയര്‍ടെല്ലുമായിരിക്കും എന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍ ഔട്ട്പുട്ട് അഥവാ മിമോ എന്ന സാങ്കേതിക വിദ്യയെയാണ് ഇതിനായി എയര്‍ടെല്‍ കൂട്ടുപിടിക്കുന്നത്. വരാനിരിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയുടെ മുന്നോടിയും അടിത്തറയുമാണ് മിമോ. ഇതൊരു ഹരിത സാങ്കേതിക വിദ്യയുംകൂടിയാണ്.

സാംസങ്ങുമായി ചേര്‍ന്നാണ് 5ജി അവതരിപ്പിക്കുക എന്നത് ജിയോ നേരത്തേ പ്രഖ്യാപിച്ചതാണ്. എങ്കിലും ജിയോയേക്കാള്‍ വേഗത്തില്‍ 5ജി കൊണ്ടുവരുന്നതും വ്യാപകമാക്കുന്നതും എയര്‍ടെല്ലാവാനാണ് സാധ്യത. എന്നാല്‍ 5ജി പിന്തുണയ്ക്കുന്ന സ്മാര്‍ട്ട് ഫോണുകളിലൂടെ മാത്രമേ വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവൂ.

എയർടെലിന്റെ നെറ്റ്‌വർക്ക് മാറ്റ പരിപാടിയായ പ്രൊജക്റ്റ് ലീപിന്റെ ഭാഗമായാണ് മിമൊ സാങ്കേതിക വിദ്യ വിന്യാസവും വ്യാപനവും നടപ്പിലാക്കുന്നത്. ഇതോടെ നിലവിലെ സ്പെക്ട്രത്തിൽ തന്നെ നെറ്റ്‌വർക്ക് ശേഷി അഞ്ചു മുതൽ ഏഴു മടങ്ങുവരെ വർധിക്കുകയും സ്പെക്ട്രൽ കാര്യക്ഷമത മെച്ചപ്പെടുകയും ചെയ്യും. 4ജി നെറ്റ്‌വർക്കിൽ ഉപഭോക്താക്കൾക്ക് 2-3 മടങ്ങുവരെ ഡേറ്റ വേഗം വർധിക്കും. അകത്തായാലും തിരക്കേറിയ ഇടങ്ങളിലും ഉയർന്ന കെട്ടിടങ്ങളിലും തടസമില്ലാത്ത ഡേറ്റാ വേഗം ലഭിക്കുന്നതിന് ഇത് സഹായിക്കും. ബഹുമുഖ ഉപഭോക്താക്കൾക്കും ഒന്നിലധികം ഉപകരണങ്ങളിലും, പ്രത്യേകിച്ച് ഹോട്ട്സ്പോട്ട് ലൊക്കേഷനുകളിൽ, തടസമില്ലാത്ത ഉപയോഗം സാധ്യമാകും. 

ബൃഹത്തായ മിമൊ വരാനിരിക്കുന്ന സാങ്കേതിക വിപ്ലവങ്ങൾക്ക് അടിത്തറയാണ്. 5ജിക്ക് മുന്നോടിയായുള്ള സാങ്കേതിക വിദ്യയാണിത്. ഭാവിയിൽ ഇന്ത്യയിൽ ഉണ്ടാകുന്ന ഡേറ്റാ ഡിമാൻഡിനും ഡിജിറ്റൽ വിപ്ലവത്തിനുമുള്ള നെറ്റ്‌വർക്ക് കരുതലാണ് ബൃഹത്തായ മിമൊ വിന്യാസം. അപ്ഗ്രേഡിങോ പ്ലാൻ മാറ്റമോ കൂടാതെ തന്നെ ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിൽ ഡാറ്റ ആസ്വദിക്കാനാവും. ഹരിത സാങ്കേതിക വിദ്യയായതിനാൽ മിമൊ കാർബൺ കുറയ്ക്കുന്നതിനും സഹായിക്കും. 

click me!