100 രൂപയ്ക്ക് 10 ജിബി ഡാറ്റയുമായി എയര്‍ടെല്‍

Published : Feb 22, 2017, 05:09 PM ISTUpdated : Oct 04, 2018, 11:43 PM IST
100 രൂപയ്ക്ക് 10 ജിബി ഡാറ്റയുമായി എയര്‍ടെല്‍

Synopsis

മുംബൈ: സൗജന്യ സേവനങ്ങൾ  തുടരുമെന്ന്​ റിലയൻസ്​ ജിയോ പ്രഖ്യാപിച്ചതിന്​ തൊട്ടുപിന്നാലെ വിപണിയിൽ പിടിച്ച്​ നിൽക്കാനുള്ള പുതു തന്ത്രങ്ങളുമായി മറ്റ്​ മൊബൈൽ കമ്പനികളും രംഗത്ത്. എയർടെല്ലാണ് പുതിയ ഓഫറുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്​.​ 100 രൂപക്ക്​ ഒരു മാസത്തേക്ക്​ 10 ജിബി ഡാറ്റ നൽകുമെന്നാണ്​ എയർടെൽ അറിയിച്ചിരിക്കുന്നത്​.

എയർടെല്ലി​ന്‍റെ പോസ്​റ്റ്​പെയ്​ഡ്​​ ഉപഭോക്​താകൾക്കാണ്​ ഈ ഓഫർ ലഭിക്കുക. നിലവിൽ  500 രൂപക്ക്​ 3 ജിബി ഡാറ്റയാണ്​ എയർടെൽ നൽകുന്നത്​. ഇതിനൊപ്പം 100 രൂപ കൂടി നൽകിയാൽ 13 ജിബി ഡാറ്റ ലഭിക്കും.

303 രൂപക്ക്​ 30 ജിബി ഡാറ്റയാണ്​ ജിയോ നൽകുന്നത്​. ​ഈ ഓഫർ പ്രകാരം കോളുകളും മെസേജുകളും പരിപൂർണ സൗജന്യമാണ്​. കഴിഞ്ഞ വർഷം സെപ്​തംബറിലായിരുന്നു ജിയോ പൂര്‍ണമായും സൗജന്യ സേവനങ്ങളായി ജിയോ ഇന്ത്യയിൽ സേവനമാരംഭിച്ചത്​.  ഈ വർഷം മാർച്ചിൽ സൗജന്യ സേവനം അവസാനിക്കാനിരിക്കെയാണ്​ പുതിയ ഓഫർ ജിയോ പ്രഖ്യാപിച്ചത്​. ജിയോയുടെ പുതിയ പ്രഖ്യാപനത്തിനു പിന്നാലെ എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ മൊബൈല്‍ സേവനദാതാക്കളുടെയെല്ലാം ഓഹരി വിപണി തകര്‍ന്നടിഞ്ഞിരുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍
കുതിപ്പ് തുടങ്ങി ഒരു മിനിറ്റിന് ശേഷം അഗ്നിഗോളം; ഇന്നോസ്‌പേസിന്‍റെ കന്നി റോക്കറ്റ് വിക്ഷേപണം പരാജയം