ഒടിടിയിലും ആധിപത്യം നേടാൻ എയർടെൽ; രണ്ട് ദശലക്ഷം വരിക്കാരുമായി എയര്‍ടെല്‍ എക്‌സ്ട്രീം മുന്നോട്ട്

Published : Jun 14, 2022, 08:01 PM IST
ഒടിടിയിലും ആധിപത്യം നേടാൻ എയർടെൽ; രണ്ട് ദശലക്ഷം വരിക്കാരുമായി എയര്‍ടെല്‍ എക്‌സ്ട്രീം മുന്നോട്ട്

Synopsis

148 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഏതെങ്കിലും ഒരു പ്ലാറ്റ്ഫോം  മൊബൈല്‍ വരിക്കാര്‍ക്ക് ലഭ്യമാകും. ഈ വര്‍ഷം അവതരിപ്പിച്ച വലിയ സ്ക്രീന്‍ ഫോര്‍മാറ്റ് ലഭ്യമാകാന്‍ 149 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മതി.

ദില്ലി: രണ്ട് ദശലക്ഷം വരിക്കാരുമായി എയര്‍ടെല്‍ എക്‌സ്ട്രീം. രാജ്യത്തെ പ്രമുഖ ടെലി കമ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെലിന്റെ (എയര്‍ടെല്‍) വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് എയര്‍ടെല്‍ എക്‌സ്ട്രീം. പെയ്ഡ് വരിക്കാരുടെ എണ്ണം വര്‍ധിച്ചതോടെ രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന  പ്ലാറ്റ്ഫോമായി മാറിയിരിക്കുകയാണ് എയര്‍ടെല്‍ എക്‌സ്ട്രീം. മൊബൈലിലും വലിയ സ്‌ക്രീനിലുമായി ഏറ്റവും കൂടുതല്‍ ഒടിടി പ്ലാറ്റ്‌ഫോമുകളെ അവതരിപ്പിക്കുന്നത് നിലവില്‍ എയര്‍ടെല്‍ എക്‌സ്ട്രീമാണ്.  

148 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഏതെങ്കിലും ഒരു പ്ലാറ്റ്ഫോം  മൊബൈല്‍ വരിക്കാര്‍ക്ക് ലഭ്യമാകും. ഈ വര്‍ഷം അവതരിപ്പിച്ച വലിയ സ്ക്രീന്‍ ഫോര്‍മാറ്റ് ലഭ്യമാകാന്‍ 149 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മതി. 10,500ലധികം സിനിമകളും സോണി ലൈവ്, ഇറോസ് നൗ, ലയണ്‍സ് ഗേറ്റ് പ്ലേ, ഹോയ്‌ചോയ്, മനോരമ മാക്‌സ്, ഷേമാരൂ, അള്‍ട്രാ, ഹംഗാമ പ്ലേ, എപിക്കോണ്‍, ഡോക്യുബെ, ഡിവോ ടിവി തുടങ്ങിയവയ്ക്കൊപ്പം എയര്‍ടെല്‍ ഒടിടിയുടെ ലൈവ് ടിവിയും ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

ശരാശരി 150 മിനിറ്റാണ് എക്സ്ട്രീമിലെ വാച്ചിങ് ടൈം. ഇത് വര്‍ധിപ്പിച്ച് വരുന്നുണ്ട്.  ഇന്ത്യയിലുടനീളം  സിനിമകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നുണ്ട്. സോണി ലൈവ്, ഹംഗാമ, ഇറോസ് നൗ, ലയണ്‍സ് ഗേറ്റ് പ്ലേ എന്നീ പ്ലാറ്റ്ഫോമുകളിലാണ്  ഏറ്റവും കൂടുതല്‍  ആളുകള്‍ സിനിമ തിരയുന്നത്. 

പെയ്ഡ് വരിക്കാരുടെ എണ്ണം 20 ദശലക്ഷത്തിലെത്തിക്കുക എന്നതാണ് എയര്‍ടെല്ലിന്റെ ഇപ്പോഴത്തെ ലക്ഷ്യം.  ഇതിനായി വിവിധ കണ്ടന്റ് നിർമാതാക്കളുമായി കൈകോര്‍ത്ത് മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് എയര്‍ടെല്‍. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍  സ്വാധിനം ചെലുത്തിയ അക്ഷയ് കുമാര്‍, റാണ ദഗുബട്ടി എന്നിവരുമായും എയര്‍ടെല്‍ കൈകോര്‍ത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കേരളത്തിൽ  ഏറ്റവും കൂടുതൽ ആളുകള്‍ ഒടിടിയിൽ കണ്ട  അഞ്ചു സിനിമകളുടെ പേരുകള്‍ പുറത്തുവിട്ടിട്ടുണ്ട്.  പുഴു, ഒരുത്തീ, കള്ളൻ ഡിസൂസ, അന്താക്ഷരി, നൈറ്റ് ഡ്രൈവ് എന്നിവയാണ് ഈ അഞ്ചെണ്ണം. ഇന്ത്യയിലൊട്ടാകെ  ഏറ്റവും കൂടുതൽ ആളുകൾ ഒടിടിയിൽ കണ്ട ചിത്രങ്ങളിൽ മലയാളത്തിൽ നിന്നുള്ള ഒരുത്തീ, പുഴുവുമാണ് ഉള്ളത്.  

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍