- Home
- Technology
- ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍
2025-ൽ ഇന്ത്യൻ വെബ്‌സൈറ്റുകളിൽ 265 ദശലക്ഷത്തിലധികം (26.5 കോടി) സൈബർ ആക്രമണങ്ങൾ രേഖപ്പെടുത്തിയതായി സെക്രൈറ്റ് ലാബ്‌സിന്‍റെ (Seqrite Labs) റിപ്പോർട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്.

സെക്രൈറ്റ് റിപ്പോര്‍ട്ട്
ആഗോള സൈബർ സുരക്ഷാ സേവന ദാതാവായ ക്വിക്ക് ഹീൽ ടെക്നോളജീസ് ലിമിറ്റഡിന്‍റെ എന്‍റർപ്രൈസ് വിഭാഗമായ സെക്രൈറ്റ് പുറത്തിറക്കിയ ഇന്ത്യ സൈബർ ത്രെറ്റ് റിപ്പോർട്ട് 2026-ൽ ആണ് ഈ അമ്പരപ്പിക്കും കണക്കുകളുള്ളത്.
സൈബര്‍ ആക്രമണങ്ങളുടെ കണക്കുകള്‍
ഇന്ത്യയിൽ എട്ട് ദശലക്ഷം എൻഡ്‌പോയിന്‍റുകളിലായി 265 ദശലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ 2025-ൽ ഇതുവരെ കണ്ടെത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര മുന്നില്‍
സെക്രൈറ്റ് ലാബ്‍സ് സമാഹരിച്ച 'സ്റ്റേറ്റ്‍സ് ഓഫ് മാൽവെയർ ഇൻ ഇന്ത്യ' എന്ന ഈ റിപ്പോർട്ടിൽ മഹാരാഷ്ട്രയാണ് മുന്നിൽ. 36.1 ദശലക്ഷം ആക്രമണങ്ങളാണ് മഹാരാഷ്‍ട്രയിൽ നിന്നും കണ്ടെത്തിയത്. ഗുജറാത്ത് (24.1 ദശലക്ഷം), ദില്ലി (15.4 ദശലക്ഷം) എന്നിവയാണ് ഏറ്റവും കൂടുതൽ സൈബര്‍ ആക്രമണ ഭീഷണി നേരിടുന്ന മറ്റ് സംസ്ഥാനങ്ങൾ.
നഗരങ്ങള്‍ ഇവ
മുംബൈ, ദില്ലി, കൊൽക്കത്ത എന്നിവയാണ് ഏറ്റവും കൂടുതൽ ഹാക്കിംഗ് സംഘങ്ങള്‍ ലക്ഷ്യമിടുന്ന നഗരങ്ങൾ എന്നും ഈ റിപ്പോർട്ട് പറയുന്നു.
ഭീഷണി എല്ലാ മേഖലകളിലും
ഇന്ത്യയിലെ ഏറ്റവും വലിയ മാൽവെയർ വിശകലന കേന്ദ്രമായ സെക്രൈറ്റ് ലാബ്‌സ് വികസിപ്പിച്ചെടുത്ത ഈ റിപ്പോർട്ട്, എല്ലാ മേഖലകളെയും ബാധിക്കുന്ന വേഗതയിൽ പടരുന്ന ഒരു വലിയ ഭീഷണിയുടെ വ്യക്തമായ ചിത്രം അവതരിപ്പിക്കുന്നു.
സെക്രൈറ്റിന്‍റെ രണ്ട് പുത്തന്‍ സേവനങ്ങള്‍
സൈബർ ആക്രമണങ്ങളെ ചെറുക്കുന്ന രണ്ട് എന്‍റർപ്രൈസ് ഗ്രേഡ് സേവനങ്ങളും സെക്രൈറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. സെക്രൈറ്റ് ഡിജിറ്റൽ റിസ്‌ക് പ്രൊട്ടക്ഷൻ സർവീസസ് (സെക്രൈറ്റ് ഡിആർപിഎസ്), സെക്രൈറ്റ് റാൻസംവെയർ റിക്കവറി സർവ്വീസ് (സെക്രൈറ്റ് RRaaS) എന്നിവയാണത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

