
ദുബായ്: ഖത്തർ മാധ്യമശൃംഖലയായ അൽജസീറയ്ക്കു നേർക്ക് സൈബർ ആക്രമണം. വൻതോതിലുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് അൽജസീറ ട്വിറ്ററിൽ കുറിച്ചു. വെബ്സൈറ്റിനും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുംനേർക്ക് ആക്രമണമുണ്ടായതായി അൽജസീറ ട്വിറ്ററിൽ കുറിച്ചു.
സൗദി അറേബ്യ യുഎഇ, ബഹറിൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ കഴിഞ്ഞദിവസം ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. അൽജസീറ ചാനലിന്റെ ലൈസൻസ് ജോർദാൻ റദ്ദാക്കി. അറബിലോകത്തെ രാജവാഴ്ച അവസാനിപ്പിച്ച് മതതീവ്രവാദികളുടെ ഭരണം ഉണ്ടാക്കാൻ ശ്രമിക്കുന്ന മുസ്ലിം ബ്രദർഹുഡിന് ഖത്തർ പണം നൽകുന്നു, പലസ്തീനിലെ ഹമാസിനെ സഹായിക്കുന്നു എന്നിങ്ങനെ പോകുന്നു ഖത്തറിനും അമീറിനുമെതിരായ കുറ്റപത്രം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam