ട്വിറ്ററില്‍ അപൂര്‍വ്വ നേട്ടവുമായി സുഷമ സ്വരാജ്

By Vipin PanappuzhaFirst Published Jun 8, 2017, 10:29 AM IST
Highlights

ന്യൂയോര്‍ക്ക്: ഈ നേട്ടത്തില്‍ ഇന്ത്യക്ക് അഭിമാനിക്കാം. ലോകനേതാക്കളുടെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും. പട്ടികയില്‍ എട്ടാം സ്ഥാനമാണു സുഷമ സ്വരാജിന്. ഹിലാരി ക്ലിന്റണ്‍ ഉള്‍പ്പെടെയുള്ള വനിത നേതാക്കളെയാണു സുഷമ ഇക്കാര്യത്തില്‍ പിന്തള്ളിയത്.

ട്വിപ്ലോമസി എന്ന ന്യുയോര്‍ക്ക് ആസ്ഥാനമായ വെബ്‌സൈറ്റാണു വിവരങ്ങള്‍ പുറത്തുവിട്ടത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പായാണ് ആദ്യ പത്തില്‍ ഒന്നാമത്. രണ്ടാം സ്ഥാനം ഡോണാള്‍ഡ് ട്രംപിനാണ്. മൂന്നാമത് നരേന്ദ്രമോഡിയുടെ സ്വന്തം അക്കൗണ്ടാണ്. നാലാമത് ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന അക്കൗണ്ടുമാണ്. അഞ്ചാമതാണ് അമേരിക്കന്‍ പ്രസിഡന്‍റ് എന്ന നിലയിലുള്ള ട്രംപിന്റെ അക്കൗണ്ട്. ആദ്യ പത്തില്‍ ഇടംപിടിച്ച ഒരേ ഒരു വനിതയും സുഷമയാണ്.

click me!