ചൈനയില്‍ 'ഇന്‍റര്‍നെറ്റ് കാര്‍' വരുന്നു

By Web DeskFirst Published Jul 8, 2016, 6:51 AM IST
Highlights

ചൈനീസ് ടെക് ഭീമന്മാരായ ആലിബാബയും എസ്.എ.ഐ.സിയും ചേര്‍ന്ന് ഇന്‍റര്‍നെറ്റ് കാര്‍ അവതരിപ്പിച്ചു. ചൈനയിലാണ് ഈ കാര്‍ അവതരിപ്പിച്ചത്. ഇതിനെ ഇന്‍റര്‍നെറ്റ് കാര്‍ എന്ന് പറയാനുള്ള കാര്യം  കാര്‍ ഇറക്കിയതിന് ശേഷം ആലിബാബ സിഇഒ ജാക്ക് മാ വിശദീകരിച്ചു.

 Internet of Things (IoT) എന്ന അടിസ്ഥാനത്തിലാണ് ഇതിനെ ഇന്‍റര്‍നെറ്റ് കാര്‍ എന്ന് വിശേഷിപ്പിക്കുന്നത്. എല്ലാം കണക്ട് ആകുന്നു എന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്, നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ കാറുമായി കണക്ട് ചെയ്യാം, നിങ്ങളുടെ കാറിനെ വിട്ടിലെ നെറ്റ്വര്‍ക്കുമായി കണക്ട് ചെയ്യാം.. ഇതിലൂടെ നിങ്ങളുടെ ഫോണ്‍ വീട് തന്നെയാകുന്നു

Alibaba CEO Jack Ma

ശരിക്കും ഈ കാറിന്‍റെ ഡിസൈനിലും, നിര്‍മ്മാണത്തിലും ആലിബാബയ്ക്ക് വലിയ പങ്കില്ല. എന്നാല്‍ യൂന്‍ ഒഎസ് എന്ന് വിശേഷിപ്പിക്കുന്ന കാറിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചത് ആലിബാബയാണ്. ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ട്രസ്ട്രീസ് കോപ്പറേഷന്‍ (എസ്.എ.ഐ.സി) നിര്‍മ്മിക്കുന്ന റോവ് പരമ്പരയിലെ കാറായി തന്നെയാണ് ഇത് വരുക. എസ്.എ.ഐ.സി ഓട്ട് ലെറ്റുവഴിയായിരിക്കും വില്‍പ്പന.

ആലിബാബയുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെ ചെയ്യുന്നത്, വീട്ടിലുള്ള വസ്തുക്കളായ ടെലിവിഷന്‍, ഹോം എ.സി, റെഫ്രിജേറ്റര്‍, മൈക്രോവേവ് ഓവന്‍, ഗെയിം കണ്‍സോള്‍ എന്നിവയൊക്കെ ഇന്‍റര്‍നെറ്റ് കണക്ട് ചെയ്യുകയാണ് ചെയ്യുന്നത്. ഇതിന്‍റെ ഒരു രൂപം തന്നെയാണ് 'ഇന്‍റര്‍നെറ്റ് കാറും'.

18 ലക്ഷം രൂപയ്ക്ക് അടുത്താണ് ഈ കാറിന്‍റെ വില. എസ്യുവിയാണ് ഈ കാര്‍. ചൈനയിലെ ഏറ്റവും വലിയ കമ്പനിയായ എസ്.എ.ഐ.സി ഫോക്സ്വാഗന്‍, ജനറല്‍ മോട്ടേര്‍സ് എന്നിവയുമായി സഹകരിക്കുന്ന കമ്പനിയാണ് ഇവര്‍.

click me!