
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ ആണ് വിശാഖപട്ടണത്ത് കണ്ട അന്യഗ്രഹജീവികള്‍ എന്നത്. സോഷ്യല്‍ മീഡിയ വഴി ഇതിന്‍റെ വീഡിയോ ഏറെ ഷെയര്‍ ചെയ്യപ്പെട്ടു. ഇതിനെ സംബന്ധിച്ച് വിവിധ കഥകളും പ്രചരിച്ചു. ഒരു ആളോഴിഞ്ഞ വീട്ടില്‍ നിന്ന് ചിലരാണ് രണ്ട് അന്യഗ്രഹ ജീവികളെ കണ്ടെത്തിയത് എന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ ഇവ അന്യഗ്രഹ ജീവികള്‍ അല്ലെന്നും ഇവ വെറും വെള്ളിമൂങ്ങ കുഞ്ഞുങ്ങളാണ് എന്നാണ് പുതിയ വാര്‍ത്ത. കാണുവാന്‍ ഇവയെ അന്യഗ്രഹ ജീവികളെപ്പോലെ ഉണ്ടെന്ന് മാത്രം. എന്തായാലും ഈ ജീവികളെ മൃഗ സംരക്ഷണ വകുപ്പ് ഏറ്റെടുത്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam