വിലക്കുറവിന്‍റെ വില്‍പനമേളയയുമായി ആമസോണും ഫ്ലിപ്പ്കാര്‍ട്ടും

By Web DeskFirst Published Jan 21, 2018, 5:36 PM IST
Highlights

ദില്ലി: ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കുറവിന്‍റെ വല്‍പനമേളയുമായാണ് ഇന്ത്യയിലെ പ്രധാന ഓണ്‍ലൈന്‍ വില്‍പന കേന്ദ്രങ്ങളായ ആമസോണും ഫ്ലിപ്പ്കാര്‍ട്ടും  ഈ റിപ്പബ്ലിക് ദിനാചരണത്തിന്‍റെ ഭാഗമാകുന്നത്. 

ആമസോണഇല്‍ 24 വരെ യും ഫ്ലിപ്കാര്‍ട്ടില്‍ 23 വരെയുമാണ് വിലക്കുറവിന്‍റെ വല്‍പനമേള നടക്കുന്നത്. വിലക്കുറവിന് പുറമെ മികച്ച ക്യാഷ്ബാക്ക് ഓഫറുകളും ഇരു കമ്പനികളും മുന്നോട്ടുവയ്ക്കുന്നുണ്ട്. ആമസോണില്‍ എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡുകള്‍ക്കും  ഫ്ലിപ്പ്കാര്‍ട്ട് സിറ്റി ബാങ്ക് കാര്‍ഡ് പര്‍ച്ചേസിനും  10 ശതമാനം ക്യാഷ് ബാക്ക് നല്‍കുന്നുണ്ട്.

സാംസങ്, റെഡ്മി, ലെനോവോ, മോട്ടോ ജി തുടങ്ങിയ പ്രത്യേക മൊബൈലുകള്‍ക്ക് ഓഫറുകള്‍ ഉണ്ട്.  ഫ്ലിപ്കാര്‍ട്ടില്‍ ലാപ്ടോപ്പുകള്‍ക്ക് 60 ശതമാനം വരെ വിലക്കുറവുണ്ട്. വസ്ത്രങ്ങള്‍ക്ക് 50 മുതല്‍ 80 ശതമാനംവരെയും, ഫര്‍ണിഷിങ് ഉല്‍പന്നങ്ങള്‍- 40 മുതല്‍ 80 വരെ, ടിവി ഹോം അപ്ലൈന്‍സസ് തുടങ്ങിയവയ്ക്ക് 70 ശതമാനം വരെയുമാണ് വിലക്കുറവ്. ചെരുപ്പും ഷൂവുമടക്കമുള്ളവയ്ക്കും വന്‍ വിലക്കുറവാണ് ഓഫര്‍ ചെയ്യുന്നത്.

സാധാരണ ബ്രാന്‍ഡുകള‍്ക്ക് പുറമെ ആപ്പിളടക്കമുള്ള വന്‍ബ്രാന്‍ഡുകള്‍ക്കും ഓഫറുകളുണ്ട്. ഓണ്‍ലൈന്‍ പര്‍ച്ചേസിന് ഇതിലും വലിയ അവസരം സ്വപ്നങ്ങളില്‍ മാത്രം എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം.

click me!