
കൊച്ചി: ഓണ്‍ലൈന്‍ പര്‍ച്ചേസിംഗ് കാത്തിരിക്കുന്നവര്‍ക്ക് ഇതാ ആമസോണിന്‍റെ സുവര്‍ണാവസരം. ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ 2024 ആരംഭിച്ചു. മികച്ച ഓഫറുകളുമായി ആമസോണിൽ ഓഗസ്റ്റ് 11 വരെയാണ് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ നടക്കുക. ഇലക്ട്രോണിക്, ടെക് ഗാഡ്‌ജറ്റ്സ്, ഹോം അപ്ലൈന്‍സ്, വസ്ത്രങ്ങളും ഷൂസും ബാഗുകളും പോലുള്ള ലൈഫ്‌സ്റ്റൈല്‍ ഉല്‍പന്നങ്ങള്‍, സൗന്ദരവര്‍ധക വസ്‌തുക്കള്‍ എന്നിവയ്ക്ക് ഓഫറുകള്‍ ലഭ്യമാണ്.
ഓഫറുകളുടെ നീണ്ടനിര
നിരവധി ഉല്‍പന്നങ്ങളും ആകര്‍ഷകമായ വിലക്കിഴിവുകളുമാണ് ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിലുള്ളത്. കരകൗശല വിദഗ്ധർ, നെയ്ത്തുകാർ, വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, പ്രാദേശിക സ്റ്റോറുകൾ എന്നിവയുൾപ്പെടെ വിവിധ വിൽപനക്കാരിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ഉൽപന്നങ്ങള്‍ക്ക് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ വേളയില്‍ ഓഫറുകൾ ലഭിക്കും. പലചരക്ക്, ഫാഷൻ, ബ്യൂട്ടി വസ്തുക്കൾ, സ്‌മാർട്ട്‌ഫോണുകൾ, ഇലക്‌ട്രോണിക്‌സ്, അടുക്കള-ഗൃഹോപകരണങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലും ഡീലുകൾ ലഭ്യമാണ്. പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം ഉല്‍പന്നങ്ങള്‍ ആമസോണ ഫെസ്റ്റിവലില്‍ ലഭ്യമാണ്.
ലാപ്‌ടോപ്പുകൾക്കും സ്‌മാർട്ട് വാച്ചുകൾക്കും 75% വരെയും, വാഷിംഗ് മെഷീനുകൾക്കും റഫ്രിജറേറ്ററുകൾക്കും 65% വരെയും, സാംസങ്, സോണി, എൽജി, റെഡ്മി തുടങ്ങിയ ബ്രാൻഡ് ടെലിവിഷനുകള്‍ക്ക് 65% വരെയും വിലക്കിഴിവുണ്ട്. ഹാവെൽസ്, ബജാജ്, പ്രസ്റ്റീജ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള അടുക്കള, വീട്ടുപകരണങ്ങൾക്ക് കുറഞ്ഞത് 50% കിഴിവും, ആമസോൺ ഫാഷൻ, ബ്യൂട്ടി ഉൽപന്നങ്ങൾക്ക് 80% വരെ കിഴിവും പ്രത്യേകതയാണ്. ഇതിന് പുറമെ 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും, ആമസോൺ ഫ്രഷ് വഴിയുള്ള ഗ്രോസറി ഡെലിവറിയിൽ 50% വരെ ലാഭവും, 30 ലക്ഷത്തിലധികം വരുന്ന ദൈനംദിന അവശ്യവസ്തുക്കളിൽ 60% വരെ കിഴിവും ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ 2024ല്‍ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം