എഐ; ലോകം മാറ്റിമറിച്ച ആ വാക്കിന്‍റെ പിറവി 70 വർഷം മുമ്പ്, പിന്നിലെ കഥയിങ്ങനെ
ദില്ലി നടന്ന എഐ ഉച്ചകോടിക്ക് ശേഷം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെക്കുറിച്ചാണ് എവിടെയും ചർച്ച. എന്നാൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അഥവാ 'എഐ' എന്ന വാക്ക് 70 വർഷം മുമ്പ് വന്നതാണെന്ന് അറിയാമോ? ആ വാക്കിന് പിന്നിലെ ചരിത്രം അറിയാം.

എഐ (AI)
ദില്ലിയില്‍ അടുത്തിടെ നടന്ന ഇന്ത്യ എഐ ഇംപാക്‌ട് സമ്മിറ്റ് 2026-ൽ ലോകത്തെ പ്രമുഖ ടെക് വിദഗ്ധർ പങ്കെടുത്തിരുന്നു. എഐയുടെ വളർച്ച, സാമ്പത്തിക സ്വാധീനം, ധാർമ്മിക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഉച്ചകോടിയിൽ വിശദമായ ചർച്ചകൾ നടന്നു.
എഐ എന്ന വാക്കിന്‍റെ പിറവി
1956-ലാണ് 'ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്' എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ജോൺ മക്കാർത്തിയാണ് ഈ പേര് നിർദ്ദേശിച്ചത്. ഒരു ഗവേഷണ കോൺഫറൻസിനായുള്ള പ്രൊപ്പോസലിലാണ് അദേഹം ആദ്യമായി ഈ വാക്ക് ഉപയോഗിച്ചത്. ഈ സമ്മേളനത്തിന് ശേഷം AI എന്ന പദം ലോകമെമ്പാടും പ്രചാരത്തിലായി.
കൃത്രിമ ബുദ്ധി
യന്ത്രങ്ങൾക്ക് മനുഷ്യരെപ്പോലെ പഠിക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും കഴിഞ്ഞാൽ അത് 'കൃത്രിമ ബുദ്ധി' ആയിരിക്കുമെന്ന് ശാസ്ത്രജ്ഞർ കരുതി. അതിനാലാണ് 'ആർട്ടിഫിഷ്യൽ' (കൃത്രിമ), 'ഇൻ്റലിജൻസ്' (ബുദ്ധി) എന്നീ വാക്കുകൾ ചേർത്തുവെച്ചത്. കമ്പ്യൂട്ടറുകൾക്ക് ഭാവിയിൽ ചെസ് കളിക്കാനും ഭാഷകൾ മനസിലാക്കാനും കഴിയുമെന്ന് അക്കാലത്തെ ശാസ്ത്രജ്ഞർ വിശ്വസിച്ചു.
എഐ വികാസം
1956-ൽ നടന്ന ആ സമ്മേളനത്തിൽ മാർവിൻ മിൻസ്‌കി, ക്ലോഡ് ഷാനൻ, അലൻ ന്യൂവെൽ തുടങ്ങിയ പ്രമുഖ ശാസ്ത്രജ്ഞർ പങ്കെടുത്തിരുന്നു. ഈ ഗവേഷകരാണ് എഐ ഗവേഷണത്തിന് അടിത്തറയിട്ടത്. അന്ന് അതൊരു ചെറിയ പരീക്ഷണമായിരുന്നെങ്കിലും, പിന്നീട് ലോകത്തെ മാറ്റിമറിച്ച സാങ്കേതികവിദ്യയായി എഐ മാറി.
ലോകം മാറ്റിമറിക്കുന്ന വളര്‍ച്ച
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

