ഓണ്‍ലൈനില്‍ മൊബൈല്‍ വിലക്കുറവ് നിലയ്ക്കുമോ?

By Web DeskFirst Published Apr 6, 2018, 4:59 PM IST
Highlights
  • ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണുകള്‍ ആദായ വില്‍പ്പനയ്ക്ക് വയ്ക്കുന്നതിനെതിരെ പരാതി

ദില്ലി: ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണുകള്‍ ആദായ വില്‍പ്പനയ്ക്ക് വയ്ക്കുന്നതിനെതിരെ പരാതി. ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ ആണ് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിന് പരാതി നല്‍കിയത്. ഇ-കോമേഴ്സ് സൈറ്റുകളിലെ ഫോണ്‍ വില്‍പ്പന പ്രത്യക്ഷ വിദേശ വിനിമയ ചട്ടങ്ങളുടെ ലംഘനമാണ് എന്നാണ് പരാതിയില്‍ പറയുന്നത്.ആപ്പിള്‍, മൈക്രോമാക്സ്, നോക്കിയ, വിവോ, ലാവ, ലെനോവ(മോട്ടറോള) എന്നീ കമ്പനികളാണ് ഐസിഎയെ പ്രതിനിധീകരിച്ച് പരാതി നല്‍കിയത്.

നിലവില്‍ എഫ്.ഡി.ഐ നിയമങ്ങള്‍ ലംഘിച്ചാണ് വ്യാപാര പങ്കാളികളുമായി ചേര്‍ന്ന് കുറഞ്ഞവിലക്കാണ് മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ വില്‍പന നട്ത്തുന്നത്. ഇത് ചെറുകിട കച്ചവടക്കാര്‍ക്ക് തിരിച്ചടിയായെന്നാണ് മൊബൈല്‍ നിര്‍മാതാക്കള്‍ ആരോപിക്കുന്നത്. രാജ്യത്തെ ആറുകോടി ജനങ്ങളുടെ തൊഴിലിനെ ഇത് ബധിക്കുമെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. 

എന്നാല്‍ സെല്ലുലാര്‍ അസോസിയേഷന്‍റെ ആരോപണങ്ങള്‍ ആമസോണ്‍ നിഷേധിച്ചിട്ടുണ്ട്. രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വില്പനക്കാരാണ് ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതെന്ന് ആമസോണ്‍ വക്താവ് വ്യക്തമാക്കി.

click me!