ആപ്പിള്‍ ഐഫോണിന് വന്‍ വിലക്കുറവുമായി ആമസോണ്‍

Published : Dec 09, 2018, 05:48 PM ISTUpdated : Dec 09, 2018, 08:55 PM IST
ആപ്പിള്‍ ഐഫോണിന് വന്‍ വിലക്കുറവുമായി ആമസോണ്‍

Synopsis

ആപ്പിള്‍ ഐഫോണ്‍ X 64 ജിബി പതിപ്പ്  74,999 രൂപയ്ക്ക് ലഭിക്കും.  ഇത് പോലെ തന്നെ ഐഫോണ്‍ 6എസ് 24,999 രൂപയ്ക്കും, ആപ്പിള്‍ ഐഫോണ്‍ 6 20,999 രൂപയ്ക്കും ലഭ്യമാകും

മുംബൈ: ഐഫോണ്‍ അടക്കമുള്ള ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ആമസോണ്‍ ഇന്ത്യയില്‍ ആപ്പിള്‍ ഫെസ്റ്റ് സെയില്‍ ആരംഭിച്ചു. ഡിസംബര്‍ 8ന് ആരംഭിച്ച ഓഫര്‍ വില്‍പ്പ ഡിസംബര്‍ 15 വരെ തുടരും. ഐഫോണിന് 16,000 രൂപവരെയും, മാക്ക് ബുക്കുകള്‍ക്ക് 9,000 രൂപവരെയും ഓഫര്‍ ഈ സമയത്ത് ലഭിക്കും. ഒപ്പം ആമസോണിന്‍റെ പ്രത്യേക ഓഫറുകള്‍ ആപ്പിള്‍ വാച്ച് 3, ഐപാഡുകള്‍, ഹെഡ്ഫോണ്‍ എന്നിവയ്ക്കും ലഭിക്കും.

ആപ്പിള്‍ ഐഫോണ്‍ X 64 ജിബി പതിപ്പ്  74,999 രൂപയ്ക്ക് ലഭിക്കും.  ഇത് പോലെ തന്നെ ഐഫോണ്‍ 6എസ് 24,999 രൂപയ്ക്കും, ആപ്പിള്‍ ഐഫോണ്‍ 6 20,999 രൂപയ്ക്കും ലഭ്യമാകും.  ഒപ്പം നോ കോസ്റ്റ ഇഎംഐയും ലഭ്യമാണ്. നോ കോസ്റ്റ് ഇഎംഐ ഓഫര്‍ ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകളായ ഐഫോണ്‍ XS, XS Max, XS R എന്നിവയ്ക്കും ലഭ്യമാണ്.

ആപ്പിളിന്‍റെ മാക്ക് ബുക്ക് എയര്‍ 2018 എഡിഷന് റീട്ടെയില്‍ പ്രൈസ് 1,14,900 രൂപയാണെങ്കില്‍ ഓഫര്‍ സെയില്‍ വില്‍പ്പ 1,05,900 രൂപയ്ക്കാണ്. മാക് ബുക്ക് എയര്‍ 8 ജിബി റാം/128 ജിബി പതിപ്പ് 5000 രൂപ ഡിസ്ക്കൗണ്ടോടെ 57,900 രൂപയ്ക്ക് ലഭിക്കും. 

PREV
click me!

Recommended Stories

പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍
ക്യാമറയില്‍ ഞെട്ടിക്കാന്‍ രണ്ട് വിവോ ഫോണുകള്‍; വിവോ എസ്50, വിവോ എസ്50 പ്രോ മിനി പുറത്തിറങ്ങി