
കൊച്ചി: ഈ വേനലവധിക്കാലത്ത് യാത്രപോകുന്നവർക്ക് മികച്ച ഓഫറുകളുമായി ആമസോൺ പേ. ഫ്ലൈറ്റുകൾ, ഹോട്ടൽ ബുക്കിംഗുകൾ, ക്യാബ്, ട്രാവൽ ഗാഡ്‌ജെറ്റുകൾ എന്നിവയിൽ മികച്ച വേനൽക്കാല ഓഫറുകളാണ് ആമസോണിലുള്ളത്. ആമസോൺ പേയിൽ അന്താരാഷ്‌ട്ര ഫ്ലൈറ്റുകളിൽ 5000 രൂപ വരെയും ആഭ്യന്തര വിമാനങ്ങളിൽ 10% വരെയും ഇളവ്, ഹോട്ടൽ അക്കൊമൊഡേഷൻ ബുക്കിംഗിൽ 30% വരെ ഇളവ്, ഓല, ഉബർ ക്യാബ് ബുക്കിങ്ങിൽ ഒറ്റ ക്ലിക്കിൽ പേമെന്‍റ്, പ്രൈം മെംബേർസിന് ഉബർ റൈഡുകളിൽ 5% ക്യാഷ്ബാക്ക് എന്നിവ നേടാം. ഒപ്പം, ആമസോൺ പേ ഐ സി ഐ സി ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പ്രൈം അംഗങ്ങൾക്ക് 5% വരെയും നോൺ - പ്രൈം അംഗങ്ങൾക്ക് എല്ലാ പർച്ചേസുകളിലും 3% വരെ ക്യാഷ്ബാക്കും നേടാം.
'ലെറ്റ് ലൂസ്' പരിപാടിയുമായി ആപ്പിൾ; വരാൻ പോകുന്നത് ആപ്പിൾ 'പെൻസിൽ' ഉൾപ്പെടെയുള്ളവ; അറിയാം വിശേഷം
കൂടാതെ ഫാഷൻ വസ്ത്രങ്ങൾ, സൺഗ്ലാസ്സുകൾ, ഫാഷൻ ആക്സസറികൾ, മോയിസ്ച്ചറൈസറുകൾ, ഐലൈനറുകൾ, കാജൽ, പ്രൈമർ, പെർഫ്യൂമുകൾ, ഫോൾഡബിൾ ഹെയർ ഡ്രൈയറുകൾ, മേക്കപ്പ് കിറ്റുകൾ എന്നിവയും ട്രാവൽ ബാഗുകൾ, ട്രാവൽ അഡാപ്റ്ററുകൾ, നോയിസ് - കാൻസലിംഗ് ഹെഡ്‍ഫോണുകൾ, പോർട്ടബിൾ ചാർജ്ജറുകൾ എന്നിവക്ക് ആമസോൺ പേ വഴി ആമസോൺ.ഇന്നിൽ മികച്ച ഓഫറുകളുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം